കെ.സുരേന്ദ്രന്‍ ബിജെപി സംസ്ഥാന അധ്യക്ഷനായി തിരഞ്ഞെടുക്കപ്പെട്ടു. ഡല്‍ഹിയില്‍ ജെ.പി.നഡ്ഡ പ്രഖ്യാപനം നടത്തി. ബിജെപിയെ ശക്തമായി മുന്നോട്ട് നയിക്കാന്‍ ലഭിച്ച അവസരമാണിതെന്നു സുരേന്ദ്രൻ പ്രതികരിച്ചു. ഏല്‍പിച്ച ദൗത്യം കൃത്യമായി നിര്‍വഹിക്കാന്‍ ശ്രമിക്കുമെന്നും സംസ്ഥാന അധ്യക്ഷൻ പറഞ്ഞു.പി.എസ്.ശ്രീധരന്‍പിള്ള സ്ഥാനമൊഴിഞ്ഞ് മൂന്നുമാസത്തിനുശേഷമാണ് സുരേന്ദ്രനെത്തേടി പുതിയ ദൗത്യമെത്തുന്നത്. നിലവില്‍ ബിജെപി സംസ്ഥാന ജനറല്‍ സെക്രട്ടറിയാണ് കെ.സുരേന്ദ്രന്‍.
കെ. സുരേന്ദ്രൻ കോഴിക്കോട് ഉള്ള്യേരി സ്വദേശി.രസതന്ത്രത്തിൽ ബിരുദം.എബിവിപിയിലൂടെ രാഷ്ട്രീയ പ്രവേശം.യുവമോർച്ച സംസ്ഥാന പ്രസിഡൻറായിരുന്നു.രണ്ടുതവണ ലോക്സഭയിലേക്കും രണ്ടു തവണ നിയമസഭയിലേക്കും മത്സരിച്ചു.2011ലും 2016ലും മഞ്ചേശ്വരത്തുനിന്ന് നിയമസഭയിലേക്ക്.2009ലും 2014ലും കാസർഗോഡ് നിന്നു ലോക്സഭയിലേക്ക്.2016ൽ പരാജയപ്പെട്ടത് 89 വോട്ടുകൾക്ക്.കന്നഡ, തുളു ഭാഷകളിലും പ്രാവീണ്യം.