കോവിഡ് 19 സ്ഥിരീകരിച്ച റാന്നിയിലെ കുടുംബാംഗങ്ങളെ പരിചരിച്ച നഴ്സിനെയും മകളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചു.പനിയും ചുമയും വന്നതിനെത്തുടർന്നാണ് പത്തനംതിട്ട സർക്കാർ ആശുപത്രിയിലെ നഴ്സിനെയും മകളെയും ഐസൊലേഷൻ വാർഡിൽ പ്രവേശിപ്പിച്ചത്. ഇവരുടെ ആരോഗ്യനില തൃപ്തികരമാണെന്ന് ഡോക്ടർമാർ അറിയിച്ചു.