കൊറോണ വൈറസ് ജാഗ്രതയുടെ ഭാഗമായി വിദ്യാലയങ്ങൾക് അവധി പ്രഖ്യാപിച്ച അവസരത്തിൽ ആറ്റിങ്ങൽ ഡയറ്റ് സ്കൂളിലെ ആറാം ക്ലാസ് വിദ്യാർത്ഥിനി ഗൗരിയുടെ വീഡിയോ വൈറൽ ആകുന്നു.കോവിഡ് 19 കൊണ്ട് കിട്ടിയ അവധികാലം കൂട്ടുകൂടി കളിച്ചു നടക്കാതെ എങ്ങനെ ഉപയോഗപ്രദം ആക്കാം എന്ന ചിന്ത മുന്നോട്ട് വയ്ക്കുന്നു ഈ കൊച്ചു കൂട്ടുകാരി .ഈ അവസരം വായനയ്ക്കായി മാറ്റിവയ്ക്കാം എന്ന വ്യത്യസ്തമായ ഒരു ആശയം മുന്നോട്ട് വയ്ക്കുകയാണ് ഈ കൊച്ചു മിടുക്കി.അവധിക്കാലം വായനയിലൂടെ ആഘോഷമാക്കാം കുട്ടികൾക്കും മുതിർന്നവർക്കും ഒരുപോലെ മാതൃകയാക്കാൻ പറ്റിയ ഒരു ആശയം.വീഡിയോ കാണാം.