കോട്ടയം മെഡിക്കൽ കോളേജിലെ മൂന്നു മെയിൽ നേഴ്സുമാർക്കാണ് ദുരനുഭവം ഉണ്ടായത്. കൊറോണ വൈറസ് ബാധ പടരാൻ സാധ്യതയുണ്ടെന്ന് വീട്ടുടമസ്ഥൻ.കോട്ടയം മെഡിക്കൽ കോളേജിനു സമീപമുള്ള വീട്ടിലാണ് മൂന്നു പേരും താമസിച്ചിരുന്നത്. കൊവിഡ് ബാധിതരെ നഴ്സുമാര്‍ ചികിത്സിച്ചുവെന്ന് മനസിലാക്കിയതോടെയാണ് വീട്ടുടമ ഇവരെ ഇറക്കിവിട്ടത്. ഡ്യൂട്ടി കഴിഞ്ഞ വീട്ടിലെത്തിയപ്പോളാണ് നഴ്സുമാര്‍ക്ക് ദുരനുഭവം ഉണ്ടായത്. സംഭവത്തിൽ മെഡിക്കൽ കോളേജ് അധികൃതരെ സമീപിച്ചെങ്കിലും സഹായം ലഭിച്ചില്ലെന്ന് നഴ്സുമാര്‍ അറിയിച്ചു. താമസ സൗകര്യം ഒരുക്കാനാകില്ലെന്ന് മെഡിക്കൽ കോളേജ് പ്രൻസിപ്പൽ പറഞ്ഞുവെന്ന് നഴ്സുമാര്‍ വ്യക്തമാക്കി.