പൗരത്വനിയമം ഇന്ത്യയുടെ ആഭ്യന്തരകാര്യം;ഷേക്ക് ഹസീന

അഫ്ഗാനിസ്ഥാൻ,​ പാകിസ്ഥാൻ തുടങ്ങിയ രാജ്യങ്ങളിൽ നിന്നുള്ള ന്യൂനപക്ഷക്കാർക്ക് ചില അവകാശങ്ങൾ നൽകുന്നതാണ് ഇന്ത്യയുടെ പൗരത്വ നിയമമെന്നാണ് പറയപ്പെടുന്നത്. എന്നാലും ഇന്ത്യാ ഗവൺമെന്റ് എന്തിനിത് നടപ്പാക്കുന്നുവെന്ന് ഞങ്ങൾക്ക് മനസിലാവുന്നില്ല. ഇത് ഒട്ടും ആവശ്യമില്ലാത്തതാണ്.’- ഷേക്ക് ഹസീന ഒരു അഭിമുഖത്തിൽ പറഞ്ഞു.

ബംഗ്ലാദേശ് ഉൾപ്പെടെയുള്ള അയൽ രാജ്യങ്ങളിൽ നിന്നുള്ള അനധികൃത കുടിയേറ്റക്കാരെ തടയാനാണ് നിയമമെന്ന വ്യാഖ്യാനങ്ങൾക്കിടെയാണ് ഷേക്ക് ഹസീനയുടെ പ്രതികരണം. ഇന്ത്യയിൽ നിന്ന് ബംഗ്ലാദേശിലേക്ക് കുടിയേറ്റം വർദ്ധിക്കുന്നെന്ന റിപ്പോർട്ടുകൾ അവർ തള്ളി.

‘പൗരത്വഭേദഗതി നിയമവും എൻ‌.ആർ‌.സിയും ഇന്ത്യയുടെ ആഭ്യന്തര കാര്യമാണെന്ന നിലപാടാണ് ബംഗ്ലാദേശിനുള്ളത്. എൻ‌.ആർ‌.സി ഇന്ത്യയുടെ ആഭ്യന്തര വിഷയമാണെന്ന് 2019 ഒക്ടോബറിൽ ന്യൂഡൽഹി സന്ദർശിച്ചപ്പോൾ പ്രധാനമന്ത്രി നരേന്ദ്ര മോദി വ്യക്തിപരമായി തനിക്ക് ഉറപ്പ് നൽകിയിട്ടുണ്ട്. എന്നിരുന്നാലും ഇന്ത്യയിൽ കുടിയേറ്റക്കാർ ചില പ്രശ്നങ്ങൾ നേരിടുന്നുണ്ട്. ‘ – ഹസീന പറഞ്ഞു.കഴിഞ്ഞ വർഷം ഒക്ടോബറിൽ യു.എൻ സമ്മേളനിത്തിനിടെ മോദിയും ഷേക്ക് ഹസീനയും ചർച്ച നടത്തിയിരുന്നു. ഇന്ത്യയുടെ ദേശീയ പൗരത്വ രജിസ്റ്ററിനെക്കുറിച്ച് ബംഗ്ലാദേശികൾക്ക് ആശങ്കയുണ്ടെന്ന് ഷേക്ക് ഹസീന അന്ന് ചൂണ്ടിക്കാട്ടിയിരുന്നു.

Latest

സ്റ്റാഫ് നഴ്‌സ് അഭിമുഖം 11ന്

പെരുങ്കടവിള സാമൂഹികാരോഗ്യകേന്ദ്രത്തിൽ സ്റ്റാഫ് നഴ്‌സിന്റെ താത്കാലിക ഒഴിവിലേക്ക് അഭിമുഖം നടത്തുന്നു. ഒക്ടോബർ...

ശാന്തിഗിരി ഫെസ്റ്റിൽ സ്കൂൾ കുട്ടികൾക്ക് പ്രവേശനം സൗജന്യം

പോത്തൻകോട് : സ്കൂൾ വിദ്യാർത്ഥികൾക്ക് ശാന്തിഗിരി ഫെസ്റ്റിൽ ഇനി സൗജന്യമായി കളിച്ചുല്ലസിക്കാം....

ന്യൂനപക്ഷ കമ്മീഷൻ സിറ്റിങ് ശനിയാഴ്ച

കേരള സംസ്ഥാന ന്യൂനപക്ഷ കമ്മീഷൻ തിരുവനന്തപുരം ജില്ലാ സിറ്റിങ് ശനിയാഴ്ച (ഒക്ടോബർ...

ജില്ലാതല പട്ടയമേളയിൽ 332 പട്ടയങ്ങൾ വിതരണം ചെയ്തു

അർഹരായ മുഴുവൻ പേർക്കും ഭൂമി നൽകുക സർക്കാർ ലക്ഷ്യം: മന്ത്രി കെ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!