ആറ്റിങ്ങലിൽ അതിവേഗ കോടതി ആരംഭിക്കുന്നു.

0
337

ആറ്റിങ്ങല്‍ കോടതി സമുച്ചയത്തില്‍ അതിവേഗ പോക്‌സോ കോടതി ആരംഭിക്കാന്‍ ഹൈക്കോടതി സംസ്ഥാന സര്‍ക്കാരിന് നിര്‍ദ്ദേശം നല്‍കി. സംസ്ഥാനത്താകെ 28 കോടതികളാണ് ഉടന്‍ പ്രവര്‍ത്തനം ആരംഭിക്കുന്നത്.തിരുവനന്തപുരം ജില്ലയില്‍ തുടങ്ങുന്ന നാലെണ്ണത്തില്‍ ഒന്നാണ് ആറ്റിങ്ങലിലേത്.രാജ്യത്താകെ പോക്‌സോ കേസുകള്‍ കെട്ടിക്കിടക്കുന്നത് തീര്‍പ്പാക്കാനാണ് സുപ്രീം കോടതി സംസ്ഥാനങ്ങളോട് അതിവേഗ കോടതികള്‍ ആരംഭിക്കാന്‍ നിര്‍ദ്ദേശം നല്‍കിയത്.ഈ സാമ്പത്തിക വര്‍ഷം തന്നെ കോടതികള്‍ ആരംഭിക്കണമെന്നാണ് പ്രധാന നിര്‍ദ്ദേശം.. ആറ്റിങ്ങല്‍ പോക്‌സോ കോടതി ഉടന്‍ ആരംഭിക്കാനായി ബാര്‍ അസോസിയേഷന്‍ ഹാള്‍ വിട്ടു കൊടുക്കാന്‍ തയ്യാറാണെന്ന് ബന്ധപ്പെട്ടവര്‍ അറിയിച്ചിട്ടുണ്ട്.സാമൂഹ്യനീതി വകുപ്പാണ് പദ്ധതി ഏകോപിപ്പിച്ച് നടപ്പിലാക്കേണ്ടത്. ആറ്റിങ്ങൾ ബാർ അസോസിയേഷന്റെ അശ്രാന്ത പരിശ്രമത്തിനൊടുവിലാണ് ജില്ലയിൽ പുതുതായ് ആരംഭിക്കുന്ന നാല് പോക്സോ കോടതികളിൽ ഒന്ന് ആറ്റിങ്ങലിൽ അനുവദിച്ചത്..ഇന്ന് ജില്ലാ സെഷൻസ് ജ‍ഡ്ജ് സ്ഥലം സന്ദർശിച്ച് പരിശോധന നടത്തി സമർപ്പിക്കുന്ന റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലായിരിക്കും തുടർ നടപടികൾ