വർക്കലയിൽ കൊറോണ സ്ഥിരീകരിച്ച ഇറ്റാലിയൻ സ്വദേശിയുടെ അവസാനത്തെ രണ്ടുപരിശോധനാ ഫലങ്ങളും നെഗറ്റീവ് . 48 മണിക്കൂറിനിടെ നടത്തിയ രണ്ട് പരിശോധനാഫലവും നെഗറ്റീവായതോടെ ആശുപത്രിയിൽ നിന്ന് വീട്ടിലെ നിരീക്ഷണത്തിലേക്ക് മാറ്റിയേക്കും. ഇദ്ദേഹവുമായി അടുത്തിടപഴകിയ 30 പേർക്കും രോഗമില്ലെന്ന് സ്ഥിരീകരിച്ചതോടെ വർക്കലയിൽ ആശങ്ക ഒഴിഞ്ഞുതുടങ്ങി.