ഇന്ധന വില വർദ്ധനവിനെതിരെ ആൾക്കൂട്ടമില്ലാതെ DYFI പ്രതിഷേധിച്ചു.

0
295

അന്താരാഷ്ട്ര വിപണിയിൽ ക്രൂഡ് ഓയിൽ വില കുറഞ്ഞിട്ടും ഇന്ത്യയിൽ പെട്രോൾ, ഡീസൽ വിലയിൽ മൂന്നു രൂപ വർദ്ധനവ് വരുത്തിയ കേന്ദ്രനടപടിക്കെതിരെ DYFI ആറ്റിങ്ങൽ ബ്ലോക്ക് കമ്മിറ്റിയിലെ വിവിധ മേഖല കമ്മിറ്റികളുടെ നേതൃത്വത്തിൽ ആൾക്കൂട്ടമില്ലാത്ത പ്രതിഷേധം സംഘടിപ്പിച്ചു. ആറ്റിങ്ങലിൽ ബ്ലോക്ക്‌ സെക്രട്ടറി വിഷ്ണു ചന്ദ്രൻ, വെസ്റ്റ്‌ മേഖല സെക്രട്ടറി സുഖിൽ, ഈസ്റ്റ് മേഖല സെക്രട്ടറി അനസ്, ബ്ലോക്ക്‌ കമ്മിറ്റി അംഗം സംഗീത്, അഖിൽ എന്നിവർ നേതൃത്വം നൽകി.