വർക്കല ബീവറേജസ് ഔട്ട്ലെറ്റ് കുത്തിത്തുറന്ന്മോഷണം നടത്തിയ മൂന്നംഗ സംഘത്തിലെ രണ്ടുപേർ വർക്കല പോലീസിന്റെ പിടിയിലായി. വർക്കല കോട്ടമൂല സ്വദേശി അസിം (33)അയിരൂർ കോവൂർ സ്വദേശി അജിത്ത് (25) എന്നിവരാണ് പോലീസിന്റെ പിടിയിലായത്.
ഇക്കഴിഞ്ഞ തിങ്കളാഴ്ച പുലർച്ചെ 1: 30 മണിയോടെയാണ് വർക്കല ബീവറേജസ് ഔട്ട്ലെറ്റിന്റെ പൂട്ട് കുത്തി തുറന്ന് ഗ്രിൽ വളച്ച് മോഷ്ടാക്കൾ അകത്ത് കയറിയത് ഔട്ട്ലെറ്റിന്റെ മാനേജർ ക്യാബിന് സമീപത്ത് സൂക്ഷിച്ചിരുന്ന വിലകൂടിയ മുന്തിയ ഇനം വിദേശനിർമ്മിത മദ്യമാണ് സംഘം മോഷ്ടിച്ചത്. ഓഫീസിൽ ഉപയോഗിക്കുന്ന മൊബൈൽ ഫോണും മോഷണം പോയിരുന്നു ഇത് ഇവരിൽ നിന്നും കണ്ടെടുത്തിട്ടുണ്ട്. സേഫ് ലോക്കറിനുള്ളിൽ ഉണ്ടായിരുന്ന പണം കവരുന്നതിലേക്ക് പൊളിക്കാൻ ശ്രമിച്ചെങ്കിലും സേഫ് ലോക്കർ പൊളിക്കാൻ പ്രതികൾക്ക് ആയില്ല. ഔട്ട്ലെറ്റിലെ ഓഫീസിൽ ഉണ്ടായിരുന്ന മൂന്നു ബാഗുകളിൽ ആയാണ് ഇവർ 31 കുപ്പി മദ്യവും കടത്തിയത്. ബിവറേജ് ഔട്ട്ലെറ്റിന്റെ ഇലക്ട്രിസിറ്റി കണക്ഷൻ വിച്ഛേദിച്ചു ആണ് പ്രതികൾ ഉള്ളിൽ പ്രവേശിച്ചത്. അതുകൊണ്ടുതന്നെ ബിവറേജസ് ഔട്ട്ലെറ്റിലെ സിസിടിവിയിൽ മോഷ്ടാക്കളുടെ ദൃശ്യങ്ങൾ ലഭ്യമായിരുന്നില്ല.
തുടർന്ന് സമീപത്തെ ലോഡ്ജിന്റെ സിസിടിവി പരിശോധിച്ചതോടെയാണ് മൂന്നുപേർ ഔട്ട്ലെറ്റിനുള്ളിൽ കടന്നതിന്റെ ദൃശ്യങ്ങൾ പോലീസിന് ലഭിച്ചത്. തിരുവനന്തപുരം റൂറൽ ജില്ലാ പോലീസ് മേധാവി ഡി ശിൽപ്പ ഐ പി എസിന്റെയും വർക്കല ഡിവൈഎസ്പി പി നിയാസിന്റെയും നിർദ്ദേശാനുസരണം വർക്കല എസ് എച്ച് ഒ എസ് സനോജിന്റെ നേതൃത്വത്തിൽനടത്തിയ അന്വേഷണത്തിൽ ആണ് പ്രതികൾ പിടിയിലായത്. സബ് ഇൻസ്പെക്ടർ രാഹുൽ പി ആർ, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ഐ മാരായ ഷാനവാസ്,ഫ്രാങ്ക്ലിൻ,ബിജു, ഷൈൻ,എസ് സി പി ഒ മാരായ റിയാസ്, വിജു, ബ്രിജിലാൽ,സിപിഒ മാരായ ബിനുശ്രീദേവി റാം ക്രിസ്ട്യൻ, സുധീർ,ജയമോഹൻ എന്നിവർ ചേർന്നാണ് പ്രതികളെ അറസ്റ്റ് ചെയ്തത്. മോഷണം നടത്തിയ മദ്യം വിൽപ്പന നടത്തിയതിന്റെ പേരിൽ അബ്കാരി നിയമപ്രകാരം കേസെടുത്തതായും ഒളിവിൽ പോയ പ്രതിയെ പിടിക്കുന്നതിന് അന്വേഷണം ഊർജിതമാക്കിയതായും എസ്എച്ച്ഒ എസ് സനോജ് അറിയിച്ചു.
ദൃശ്യ വിസ്മയം, പ്രേക്ഷകരിൽ ആവേശം നിറച്ച് അവതാർ 2 || Avatar 2: The Way of Water REVIEW
https://www.facebook.com/varthatrivandrumonline/videos/1531476560657373