പോലീസിൻ്റെ സമയോചിതമായ ഇടപെടൽ പ്രതിയെ വേഗത്തിൽ പിടിക്കാൻ സഹായകമായി.

വർക്കല: വീട്ടുകാരുടെ എതിർപ്പിനെ തുടർന്ന് പ്രണയം ഉപേക്ഷിച്ച 17കാരിയെ കാമുകൻ അർദ്ധരാത്രിയിൽ വീട്ടിൽ നിന്നും വിളിച്ചിറക്കി കഴുത്തറുത്ത് കൊന്ന സംഭവത്തിൽ പോലീസിൻ്റെ സമയോചിതമായ ഇടപെടൽ പ്രതിയെ വേഗത്തിൽ പിടിക്കാൻ സഹായകമായി. വടശ്ശേരിക്കോണം കുലക്കോട് പൊയ്കയിൽ സംഗീത നിവാസിൽ സജീവ് മകൾ ഒന്നാംവർഷ ഡിഗ്രി വിദ്യാർഥിനിയായ സംഗീതയെയാണ് പള്ളിക്കൽ പ്ലാച്ചുവിള നെരുമാത്ത് കുന്നുംപുറത്ത് വീട്ടിൽ 20 വയസ്സുള്ള ഗോപു കഴുത്തറുത്ത് കൊന്നത്. ഗോപു മായുള്ള പ്രണയം അറിഞ്ഞ വീട്ടുകാർ ഉപദേശിക്കുകയും പഠിത്തത്തിൽ ശ്രദ്ധിക്കണമെന്ന് താക്കീത് ചെയ്യുകയും ചെയ്തു.

https://www.facebook.com/varthatrivandrumonline/videos/1155902005036926

വീട്ടുകാർ അറിയാതെ പെൺകുട്ടിക്ക് വാങ്ങി നൽകിയ മൊബൈൽ ഫോണും പെൺകുട്ടിയുടെ വീട്ടുകാർ ഗോപുന് തിരിച്ചു നൽകി. എന്നാൽ ഗോപു, വേറൊരു സിം നമ്പരിൽ നിന്നും അഖിൽ എന്ന പേരിൽ കുട്ടിയുമായി സൗഹൃദം തുടർന്നു. എന്നാൽ സംശയം തോന്നിയ പെൺകുട്ടി അഖിലന്ന പേരിലും സൗഹൃദം തുടരാൻ വിസമ്മതിച്ചു. പെൺകുട്ടിയെ നേരിൽ കാണണമെന്ന് വാശിപിടിച്ച് അഖിൽ എന്ന പേരിൽ ഗോപു  പുലർച്ചെ പന്ത്രണ്ടര മണിയോടുകൂടി പെൺകുട്ടിയെ  വടശ്ശേരിക്കോണത്ത് ഉള്ള വീട്ടിൽ നിന്നും വിളിച്ചിറക്കി. ഇരുചക്രവാഹനത്തിൽ ഹെൽമറ്റ് ധരിച്ച് എത്തിയ ഗോപുവിന്റെ നേരിട്ടുള്ള സംസാരത്തിൽ നിന്നും തിരിച്ചറിഞ്ഞ പെൺകുട്ടി വീട്ടിലേക്ക് തിരികെ പോകാൻ ശ്രമിച്ചെങ്കിലും ഗോപു കയ്യിൽ കരുതിയിരുന്ന കത്തി ഉപയോഗിച്ച് കുട്ടിയുടെ കഴുത്തിൽ ആഴമേറിയ മുറിവ് ഏൽപ്പിക്കുകയായിരുന്നു. പെൺ കുട്ടിയുടെ അലർച്ച കേട്ട് ആൾക്കാർ ഓടിക്കൂടി വരുമെന്ന് പേടിച്ച് പ്രതി ഇരുചക്ര വാഹനത്തിൽ രക്ഷപ്പെടുകയായിരുന്നു. ബഹളം കേട്ട് ഉണർന്ന വീട്ടുകാർ പെൺകുട്ടിയെ അടുത്തുള്ള സ്വകാര്യ ആശുപത്രിയിൽ എത്തിച്ചെങ്കിലും രക്ഷിക്കാൻ കഴിഞ്ഞില്ല. വിവരമറിഞ്ഞ് സ്ഥലത്തെത്തിയ പോലീസ് ഉണർന്ന് പ്രവർത്തിച്ച് പ്രതിയെ തിരിച്ചറിഞ്ഞ് രാവിലെയോടുകൂടി പിടികൂടുകയായിരുന്നു.

https://www.facebook.com/varthatrivandrumonline/videos/682281886767432

തിരുവനന്തപുരം റേഞ്ച് ഡി ഐ ജി നിശാന്തിനി മേടത്തിന്റെ നിർദ്ദേശപ്രകാരം തിരുവനന്തപുരം റൂറൽ എസ് പി ദേവയ്യയുടെ മേൽനോട്ടത്തിൽ വർക്കല ഡിവൈഎസ്പി നിയാസ്. പി, വർക്കല സി ഐ സനോജ് എസ്ഐമാരായ രാഹുൽ പി ആർ, അബ്ദുൽ ഹക്കീം, പ്രൊബേഷൻ എസ് ഐ മനോജ് സി, എ എസ് ബിജുകുമാർ, എസ് സി പി ഒ ഷിബു, സി പി ഒ മാരായ ബിനു ശ്രീദേവി, ഷജീർ, സുധീർ, സുജിത്ത് എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ അറസ്റ്റ് ചെയ്തത്.

 

ഈ ക്രിസ്തുമസും ന്യൂഇയറും കളറാക്കാൻ പൂജയും ഒപ്പം കൈ നിറയെ ഓഫറുകളും

https://www.facebook.com/varthatrivandrumonline/videos/497720782463157

 

 




Latest

സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി പ്രഖ്യാപിച്ചു.

ബലിപെരുന്നാള്‍ പ്രമാണിച്ച്‌ വിദ്യാലയങ്ങള്‍ക്കും സർക്കാർ സ്ഥാപനങ്ങള്‍ക്കും സംസ്ഥാന സർക്കാർ ശനിയാഴ്ച അവധി...

എന്നും ചിരിക്കാം കണ്ണീർ നനവില്ലാതെ..

എല്ലുപൊടിയുന്ന അപൂർവ്വ രോ​ഗം ബാധിച്ച റയാൻ പ്രവേശനോത്സവത്തിൽ താരം ഒരിക്കല്‍ കണ്ടവര്‍ മുഹമ്മദ്...

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി.

നെടുമങ്ങാട് മകൻ അമ്മയെ മർദ്ദിച്ച്‌ കൊലപ്പെടുത്തി. തേക്കട കുളത്തിൻകരയ്ക്ക് സമീപമാണ് സംഭവം....

ഉമേഷ്അനുഗ്രഹ കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ ജനറൽ സെക്രട്ടറിയായി തിരഞ്ഞെടുക്കപ്പെട്ടു.

കേരള ഡ്രാമ വർക്കേഴ്സ് വെൽഫെയർ അസോസിയേഷൻ്റെ ജനറൽ സെക്രട്ടറിയായി സാംസ്ക്കാരിക പ്രവർത്തകനും...

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ

ദളിത് സ്ത്രീയെ സ്റ്റേഷനില്‍ മാനസികമായി പീഡിപ്പിച്ച സംഭവം; എസ്‌ഐക്ക് സസ്പെൻഷൻ. സ്പെഷ്യല്‍ ബ്രാഞ്ചിന്റെ...

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍.

ബസ് കണ്ടക്ടറെ കുത്തിപരിക്കേല്‍പ്പിച്ച പ്രതി അറസ്റ്റില്‍. മലയിൻകീഴ് സ്വദേശി ബാബുരാജ് (46)...

കിളിമാനൂരിൽ വേടൻ്റെ പ്രോഗ്രാമിനിടയിൽ അപകടം..എൽഇഡി ഡിസ്പ്ലേ സെറ്റ് ചെയ്യുന്നതിനിടെ ടെക്നീഷ്യൻ ഷോക്കേറ്റ് മരിച്ചു

കിളിമാനൂർ : കിളിമാനൂരിൽ റാപ്പർ വേടന്റെ പ്രോഗ്രാമിനായി എൽഇഡി ഡിസ്പ്ലേ സെറ്റ്...

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ മരിച്ചു.

തമിഴ്‌നാട് ട്രാന്‍സ്‌പോര്‍ട്ട് ബസിടിച്ച്‌ കെ എസ് ആര്‍ ടി സി ഉദ്യോഗസ്ഥൻ...

സ്‌പോട്ട് അഡ്മിഷന്‍

കേരള ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് കോ-ഓപ്പറേറ്റീവ് മാനേജ്‌മെന്റില്‍ (കിക്മ) എം.ബി.എ. (ഫുള്‍ടൈം) 2025-27 ബാച്ചിലേയ്ക്കുള്ള സ്‌പോട്ട് അഡ്മിഷന്‍ ജൂണ്‍ 9ന് രാവിലെ 10 മുതല്‍ കിക്മ കോളേജ് ക്യാമ്പസില്‍ നടത്തും. കേരള സര്‍വകലാശാലയുടെയും എ.ഐ.സി.ടി.യുടെയും അംഗീകാരത്തോടെ...

പിരപ്പമൺകാട് പാടശേഖരം സമ്പൂർണ്ണ യന്ത്രവൽക്കരണത്തിലേക്ക് .

നെൽകൃഷി ലാഭകരവും വിജയകരവും ആണ് എന്ന് പ്രായോഗികതലത്തിൽ തെളിയിച്ച പിരപ്പമൺകാട് പാടശേഖരത്തിൽ മുന്നേറ്റത്തിന്റെ പുതിയ മാതൃകകൾ ഒരുങ്ങുന്നു. കർഷകർക്ക് പരമാവധി ലാഭം ലഭ്യമാക്കുന്നതിനും പരമ്പരാഗത ഞാറു നടുവുകാരുടെ ദൗർലഭ്യം പരിഹരിക്കുന്നതിനും...

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു.

മുതിര്‍ന്ന കോണ്‍ഗ്രസ് നേതാവ് തെന്നല ബാലകൃഷ്ണപിള്ള (95) അന്തരിച്ചു. മുന്‍ കെപിസിസി അധ്യക്ഷനും രാജ്യസഭാംഗവുമായിരുന്നു.വാര്‍ധക്യസഹജമായ അസുഖത്തെ തുടര്‍ന്ന് അനന്തപുരി ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിയോഗം.1931 മാർച്ച്‌ 11-ന് ശൂരനാട് തെന്നല വീട്ടില്‍ എൻ.ഗോവിന്ദപിള്ളയുടേയും ഈശ്വരിഅമ്മയുടേയും...
instagram default popup image round
Follow Me
502k 100k 3 month ago
Share
error: Content is protected !!