കഴിഞ്ഞ 24 മണിക്കൂറിനിടെ രാജ്യത്ത് കൊറോണ ബാധിച്ച് നാലുപേർ മരിച്ചതായും 43 പേർക്ക് കൊറോണ സ്ഥിരീകരിച്ചതായും കേന്ദ്ര ആരോഗ്യമന്ത്രാലയം അറിയിച്ചു. ഇതോടെ രാജ്യത്തെ ആകെ കൊറോണ ബാധിതരുടെ എണ്ണം 649 ആയി. കൊറോണ ബാധിച്ച് രാജ്യത്ത് മരിച്ചവരുടെ എണ്ണം 13 ആയതായും ഡൽഹിയിൽ നടന്ന വാർത്താസമ്മേളനത്തിൽ ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. ഇന്നലെ 73 പുതിയ കേസുകളാണ് റിപ്പോർട്ട് ചെയ്തിരുന്നത്.
കൊറോണ രോഗികൾക്കു മാത്രമായി ആശുപത്രികൾ സജ്ജമാക്കണമെന്ന കേന്ദ്ര ആരോഗ്യമന്ത്രാലയത്തിന്റെ അഭ്യർത്ഥനയെത്തുടർന്ന് 17 സംസ്ഥാനങ്ങൾ അത്തരം ആശുപത്രികൾ തയ്യാറാക്കിയതായും അദ്ദേഹം അറിയിച്ചു. കൊറോണ ബാധിതരുടെ എണ്ണത്തിൽ വർദ്ധനയുണ്ടാകുന്നുണ്ടെന്നും എന്നാൽ അത് ഭീമമായ തോതിലല്ല, ആദ്യഘട്ടത്തിലെ ട്രെൻഡാണെന്നും ആരോഗ്യമന്ത്രാലയം അറിയിച്ചു