വട്ടിയൂർക്കാവ് തൊഴുവൻകോട് ഭർത്താവ് ഭാര്യയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ചശേഷം ആത്‍മഹത്യ ചെയ്തു. ഇന്നുരാവിലെയാണ് പട്ടികകൊണ്ട് ഭാര്യയെ തലക്കടിച്ച് കൊല്ലാൻ ശ്രമിച്ച ശേഷം ഭർത്താവ് വീടിന് സമീപത്തെ മരത്തിൽ തൂങ്ങി മരിച്ചത്. ഭാര്യ ലീലയെ ഗുരുതരാവസ്ഥയിൽ ആശുപത്രിയിൽ ചികിത്സയിലാണ്. റിട്ട. എസ്ഐമാരായ ഇരുവരും തമ്മിൽ നിരന്തരം പ്രശ്നങ്ങൾ ഉണ്ടാവാറുണ്ടെന്ന് നാട്ടുകാർ പറഞ്ഞു.