വാമനപുരത്ത്പത്രം ഇറക്കി പോവുകയായിരുന്ന വാഹനവുമായി കൂട്ടിയിടിച്ച് കുറ്റിമൂട് കാഞ്ഞിരംപാറ സ്വദേശിയായ യുവാവ് മരിച്ചു.31 വയസ്സുള്ള മഹേഷ് ആണ് മരണപ്പെട്ടത് സംസ്ഥാനപാതയിൽ വാമനപുരത്ത് വച്ച് രാവിലെ മൂന്നരയോടെ ആയിരുന്നു അപകടം പത്രം ഇറക്കി തിരികെ പോയ മിനി പിക്കപ്പ് വാനും ബൈക്കുo കൂട്ടിയിടിക്കുകയായിരുന്നു . തെറിച്ച് വീണ മഹേഷിന്റെ ശരീരത്ത് കൂടി എതിർ ദിശയിൽ വന്ന ലോറി കയറിയിറങ്ങി. പോലീസ് കേസെടുത്തു അന്വേഷണം ആരംഭിച്ചു.