വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു

ആറ്റിങ്ങൽ: വക്കം ഖാദർ അനുസ്മരണ വേദിയുടെ ആഭിമുഖ്യത്തിൽ സെമിനാർ സംഘടിപ്പിച്ചു. കുമാരനശാൻ ദേശീയ ഇൻസ്റ്റ്യൂട്ട് ഹാളിൽ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ടും ഭരണഘടന മഹത്വവും എന്ന വിഷയത്തെ ആസ്പദമാക്കി സെമിനാർ നടന്നു. ഇന്ത്യ മഹാരാജ്യത്തിന്റെ സ്വാതന്ത്ര്യത്തിനായി 26 ആം വയസ്സിൽ രക്തസാക്ഷിയായ വക്കം ഖാദറിന്റെ അനുസ്മരണ വേദിയുടെ ബാനറിൽ സംഘടിപ്പിച്ചതിനും സ്വാതന്ത്ര്യത്തിനു വേണ്ടി തന്റെ തൂലിക ചലിപ്പിച്ച മഹാകവി കുമാരനാശാന്റെ നാമധേയത്തിലുള്ള ദേശീയ ഇൻസ്റ്റ്യൂട്ടിൽ വെച്ച് നടന്നു എന്നുള്ളത് കൊണ്ടും ഈ സെമിനാറിന് ഏറെ പ്രസക്തിയുണ്ട്. ഇന്ത്യൻ ഭരണഘടനയുടെആമുഖമായ ജനാധിപത്യ മതേതരത്വ സോഷ്യലിസ്റ്റ് ഡെമോക്രാറ്റിക് എന്ന മഹത്തായ ആശയത്തെ റിപ്പബ്ലിക്കിന്റെ ഏഴര പതിറ്റാണ്ട് തികയുന്ന ഈ ഈ അവസരത്തിൽ നവ ഫാസിസ്റ്റ് ശക്തികളും, ഭരണകൂടവും ചേർന്നുകൊണ്ട് ശിഥിലമാക്കാൻ ശ്രമിക്കുകയാണെന്ന് സെമിനാർ ഉദ്ഘാടനം ചെയ്തുകൊണ്ട് വേദി ചെയർമാൻ എം.എ.ലത്തീഫ് പറഞ്ഞു.ഇന്ത്യയിലെ മതേതര മനസ്സുകൾഇന്ന് ഏറെ ആശങ്കയിലാണ് സ്വാതന്ത്ര്യത്തിനായി ജീവൻ ബലിയർപ്പിച്ച ധീര രക്തസാക്ഷികൾ സ്വപ്നം കണ്ട ഇന്ത്യയിലൂടെ അല്ലാ നമ്മൾ കടന്നു പോകുന്നത് എന്നും ഉദ്ഘാടകൻ പറഞ്ഞു. ടി. നാസർ അധ്യക്ഷത വഹിച്ചു. വേദി ചെയർമാൻ എം എ ലത്തീഫ് ഉദ്ഘാടനം ചെയ്തു. സംസ്ഥാന ഗവൺമെന്റിന്റെ അധ്യാപക അവാർഡ് നേടിയ മോഹനകുമാരൻ നായർ, കവി തോന്നയ്ക്കൽ ചന്ദ്രപ്രസാദ്, എൽ.വി.എച്ച് എസ് പിടിഎ പ്രസിഡന്റ് ഉറൂബ്, മംഗലപുരം പഞ്ചായത്തംഗം ശ്രീചന്ദ്, സഞ്ജു, മോനിഷ് , ആബിദ്, നാസർ, അജയരാജ്, അനീസ്, കല്ലൂർ നിസാർ,തുടങ്ങിയവർ സംസാരിച്ചു. ദേശീയ ഗാനം ആലപിച്ച് സെമിനാർ അവസാനിപ്പിച്ചു.

Latest

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി.

കാറില്‍ പോവുകയായിരുന്ന യുവതിയെയും യുവാവിനെയും പെട്രോള്‍ ഒഴിച്ച്‌ തീകൊളുത്തി. ചൊവ്വാഴ്ച രാത്രി...

ബീമാപള്ളി ഉറൂസ് : ചൊവ്വാഴ്ച (ഡിസംബർ 03) പ്രാദേശിക അവധി

ബീമാപള്ളി ദർഗ്ഗാ ഷറീഫിലെ വാർഷിക ഉറൂസ് മഹോത്സവത്തോടനുബന്ധിച്ച് ചൊവ്വാഴ്ച (ഡിസംബർ 03)...

CPIM തിരുവനന്തപുരം ജില്ല സെക്രട്ടറി വിഭാഗീയത പ്രവര്‍ത്തനം നടത്തുന്നു; സിപിഎം വിടുന്നെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി

സിപിഎം വിടുകയാണെന്ന് മുൻ മഗലപുരം ഏരിയ സെക്രട്ടറി മധു മുല്ലശേരി. സെക്രട്ടറി...

ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു.

ആണ്‍ സുഹൃത്തിന്റെ വീട്ടില്‍ കടന്നുകയറിയ യുവതി കിടപ്പുമുറിയിലെത്തി ഫാനില്‍ തൂങ്ങിമരിച്ചു. മുട്ടത്തറ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!