ഗുരുവായൂര്‍ പത്മനാഭന്‍ ചരിഞ്ഞു..

0
321

ഗുരുവായൂരപ്പന്റെ പ്രിയഭാജനമായിരുന്ന പത്മനാഭന്‍ ഓര്‍മയാവുമ്പോള്‍ വിശ്വാസികളുടേയും ആനപ്രേമികള്‍ക്കും അത് നികത്താനാവാത്ത നഷ്ടമാവുകയാണ്.ഇരിക്കസ്ഥാനംകൊണ്ട് നോക്കുമ്പോള്‍ നാടന്‍ ആനകളില്‍ ഏറ്റവും വലുതാണ് ദൈവത്തിന്റെ ഈ സ്വന്തം ആന. ഉയരവും തലപ്പൊക്കവുമുള്ള ആനകള്‍ ഏറെയുണ്ടെങ്കിലും ഉത്സവപ്പറമ്പില്‍ പദ്മനാഭനെത്തിയാല്‍ തിടമ്പും ആള്‍ക്കാരുടെ സ്‌നേഹത്തിരക്കും പദ്മനാഭനുചുറ്റുമാവും.1954 ജനുവരി 18നാണ് ഗുരുവായൂര്‍ ക്ഷേത്രത്തില്‍ പത്മനാഭനെ നടക്കിരുത്തുന്നത്. 1962 മുതല്‍ ഗുരുവായൂരപ്പന്റെ തിടമ്പേറ്റി.

ഗുരുവായൂർ പത്മനാഭന്റെ ഭൗതിക ശരീരം ഭക്ത ജനങ്ങളുടെയും ആന പ്രേമികളുടെയും ഗുരുവായൂർ ദേവസ്വത്തിന്റെയും ആഗ്രഹപ്രകാരം പുന്നത്തൂർ കോട്ടയിൽ തന്നെ സംസ്കരിയ്ക്കാൻ തീരുമാനമായി.. ബന്ധപെട്ട അധികാരികൾ സമ്മതിച്ച തായി ഗുരുവായൂർ ദേവസ്വം ചെയർമാൻ പത്രസമ്മേളനത്തിൽ അറിയിച്ചു..