കേരളത്തിലെ സഹകരണ മേഖലയെ തകർക്കുവാനുള്ള ശ്രമങ്ങളെ ചെറുക്കണമെന്ന് വി ജോയി എംഎൽഎ അഭിപ്രായപ്പെട്ടു. സാധാരണക്കാരന് അത്താണിയായിട്ടുള്ള സഹകരണ പ്രസ്ഥാനം കൂടുതൽ കരുത്തും ശക്തിയും ആർജിക്കേണ്ടതുണ്ട്. അഞ്ചുതെങ്ങ് കടയ്ക്കാവൂർ ചിറയിൻകീഴ് എന്നീ ഗ്രാമപഞ്ചായത്തുകളിലെ വാർഡുകൾ ഉൾപ്പെടുത്തി
ചെക്കാലവിളാകം കേന്ദ്രമാക്കി പ്രവർത്തിക്കുന്ന കടയ്ക്കാവൂർ വെൽഫെയർ കോ-ഓപ്പറേറ്റീവ് സൊസൈറ്റിയുടെ ഒന്നാമത് വാർഷികം ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു വി. ജോയി എംഎൽഎ.
ചടങ്ങിൽ വെച്ച് സൊസൈറ്റിക്ക് പുതുതായി അനുവദിച്ചു കിട്ടിയ സ്വർണ്ണ പണയ വായ്പ പദ്ധതിയുടെ ഉദ്ഘാടനം ചുമട്ടു തൊഴിലാളി ക്ഷേമനിധി ബോർഡ് ചെയർമാൻ ആർ രാമു നിർവഹിച്ചു.സ്ഥിര നിക്ഷേപകങ്ങളുടെ സർട്ടിഫിക്കറ്റുകൾ ജില്ലാ പഞ്ചായത്ത് വൈസ് പ്രസിഡണ്ട് അഡ്വ.ഷൈലജ ബീഗം വിതരണം ചെയ്തു . ചടങ്ങൽ വി.ശശി എംഎൽഎ അധ്യക്ഷനായിരുന്നു.
ചിറയിൻകീഴ് ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡണ്ട് ആർ. സരിത, ഗ്രാമപഞ്ചായത്തംഗം സജികുമാർ, ജില്ലാ കോൺഗ്രസ് കമ്മിറ്റി ജനറൽ സെക്രട്ടറി എം ജെ ആനന്ദ് എന്നിവർ സംസാരിച്ചു. യോഗത്തിൽ വച്ച് മുതിർന്ന മാധ്യമപ്രവർത്തകരെആദരിച്ചു.
സൊസൈറ്റി പ്രസിഡന്റ് എസ് പ്രവീൺചന്ദ്ര സ്വാഗതവും സെക്രട്ടറി അൻവിൻ മോഹൻ നന്ദിയും രേഖപ്പെടുത്തി