കഠിനംകുളത്തു യുവതി കുത്തേറ്റ് മരിച്ച
നിലയിൽ കണ്ടെത്തി. കഠിനംകുളത്ത് വാടകയ്ക്ക് താമസിക്കുന്ന ആതിര (33) യാണ് മരിച്ചത്.
യുവതിയുമായി ബന്ധമുള്ള കൊച്ചി സ്വദേശിയായ യുവാവാണ് കൊല ചെയ്തതെന്ന് സൂചന. രാവിലെ 9 മണിക്കു ശേഷമാകാം കൊല നടന്നത്. പ്രതി യുവതിയുടെ സ്കൂട്ടറുമായി കടന്നതായുംസൂചന . കഠിനംകുളം പൊലീസ് പരിശോധന നടത്തുന്നു. കൊലയുടെ കാരണം വ്യക്തമല്ല .ആതിരയ്ക്ക് 6 വയസ്സുള്ള മകൻ ഉണ്ട്. 9 മണിയോടുകൂടി യായിരുന്നു സംഭവം നടന്നത് എന്നാണ് പ്രാഥമിക വിവരം 8.30ന് ആതിര മകനെ സ്കൂളിൽ യുവതി പറഞ്ഞയച്ചിരുന്നു. അഞ്ചരയോടെ അമ്പലത്തിൽ പൂജയ്ക്ക് പോയ ഭർത്താവ് മടങ്ങിയെത്തിയപ്പോഴാണ് ആതിരയെകുത്തേറ്റ് മരിച്ചനിലയിൽ വീട്ടിനുള്ളിൽ കണ്ടത്.
കഠിനംകുളം പൊലീസ് പ്രതിക്കായി തെരച്ചിൽ
ആരംഭിച്ചു.