തിരുവനന്തപുരം: നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് സ്പീച്ച് ആന്‍ഡ് ഹിയറിംഗും (നിഷ്) സംസ്ഥാന സാമൂഹ്യ നീതി വകുപ്പും സംയുക്തമായി നടത്തി വരുന്ന പ്രതിമാസ നിഡാസ് പരിപാടിയില്‍ ഒക്ടോബര്‍ 16 ശനിയാഴ്ച ‘അനാരോഗ്യകരമായ ശ്രവണ ശീലങ്ങള്‍ : അപകടങ്ങള്‍, പ്രതിരോധ മാര്‍ഗങ്ങള്‍’ എന്ന വിഷയത്തില്‍ ഓണ്‍ലൈന്‍ സെമിനാര്‍ നടക്കും.
ഗൂഗിള്‍ മീറ്റിലൂടെ രാവിലെ 10.30 മുതല്‍ 11.30 വരെ നടക്കുന്ന വെബിനാറില്‍ തത്സമയം പങ്കെടുക്കാം. നിഷ് ഓഡിയോളജി ആന്‍ഡ് സ്പീച്ച് ലാംഗ്വേജ് പാതോളജി വിഭാഗം ഓഡിയോളജിസ്റ്റും സ്പീച്ച് ലാംഗ്വേജ് പാതോളജിസ്റ്റുമായ ലേഖ എസ് നായര്‍ നേതൃത്വം നല്‍കും.
സെമിനാറിന്‍റെ ലിങ്ക് ലഭിക്കുന്നതിനും മറ്റു വിവരങ്ങള്‍ക്കുമായി http://nidas.nish.ac.in/be-a-participant/ എന്ന ലിങ്കില്‍ രജിസ്റ്റര്‍ ചെയ്യുക. കൂടുതല്‍ വിവരങ്ങള്‍ക്ക് http://nidas.nish.ac.in/ വെബ്സൈറ്റ് സന്ദര്‍ശിക്കുക. ഫോണ്‍: 0471-2944675/ 9447082355.
തിരുവനന്തപുരം ഇനി അദാനിയുടെ ചിറകിൽ പറന്നുയരും
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/1090242865079358/” ]