കല്ലാർ അപകട തീരങ്ങളിൽ ഇനി സ്ഥിരം സുരക്ഷാ സംവിധാനം, 42.48 ലക്ഷത്തിന്റെ സുരക്ഷാവേലി സ്ഥാപിച്ചു

വാമനപുരം നദിയുടെ ഉപനദിയായ കല്ലാർ നദിയിൽ ഉണ്ടാകുന്ന അപകടങ്ങൾ ഒഴിവാക്കുന്നതിനും നദിയുടെ സൗന്ദര്യം ആസ്വദിക്കാനെത്തുന്ന വിനോദസഞ്ചാരികളുടെ സുരക്ഷ ഉറപ്പാക്കുന്നതിനുമായി കല്ലാർ തീരങ്ങളിൽ സുരക്ഷാവേലി സ്ഥാപിച്ചു. കല്ലാറിന്റെ അപടക കയങ്ങൾക്ക് ചുറ്റും സ്ഥാപിച്ച സുരക്ഷാവേലിയുടെ ഉദ്ഘാടനം ജി.സ്റ്റീഫൻ എം.എൽ.എ നിർവഹിച്ചു. എം.എൽ.എയുടെ ആസ്തി വികസന ഫണ്ടിൽ നിന്നും 42.48 ലക്ഷം രൂപ ചെലവാക്കിയാണ് സ്ഥിരം സുരക്ഷാസംവിധാനം കല്ലാറിന്റെ തീരങ്ങളിൽ ഒരുക്കിയത്.

വിനോദസഞ്ചാര കേന്ദ്രങ്ങളിലെത്തുന്ന സഞ്ചാരികളുടെ സുരക്ഷ ഉറപ്പ് വരുത്തുന്നതിന് സർക്കാരും പ്രദേശവാസികളും ഒറ്റക്കെട്ടായി പ്രവർത്തിക്കണമെന്ന് ജി.സ്റ്റീഫൻ എം.എൽ.എ പറഞ്ഞു.

വിതുരപഞ്ചായത്തിലെ അപകടമേഖലകളായ ഇരുപത്തിയാറാം റാമ്പ്, വട്ടക്കയം, ആഞ്ഞിലിമൂട് ഫേസ് 1, ആഞ്ഞിലിമൂട് ഫേസ്-2, പുളിമൂട് എന്നീ സ്ഥലങ്ങളിൽ 360 മീറ്റർ നീളത്തിലും 3.60 മീറ്റർ ഉയരത്തിലുമാണ് ഫെൻസിങ് പൂർത്തിയായത്.

ഉദ്ഘാടനചടങ്ങിൽ വിതുരഗ്രാമപഞ്ചായത്ത് പ്രസിഡന്റ് മഞ്ജുഷ ജി ആനന്ദ് അധ്യക്ഷയായിരുന്നു. ഗ്രാമപഞ്ചായത്ത് വൈസ് പ്രസിഡന്റ് ബി.എസ് സന്ധ്യ, ഗ്രാമപഞ്ചായത്തംഗം ഐ.എസ് സുനിത, മറ്റ് അംഗങ്ങൾ, നാട്ടുകാർ എന്നിവരും പങ്കെടുത്തു.

Latest

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച് മണിയോടെ കോഴിക്കോട് മാവൂർ റോഡ് ശ്മശാനത്തില്‍.

അന്തരിച്ച വിഖ്യാത എഴുത്തുകാരൻ എംടി വാസുദേവൻ നായരുടെ സംസ്കാരം ഇന്ന് അഞ്ച്...

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി.

വർക്കല താഴെവെട്ടൂരില്‍ ക്രിസ്മസ് രാത്രിയില്‍ ഗൃഹനാഥനെ വെട്ടിക്കൊലപ്പെടുത്തി. വർക്കല താഴെവെട്ടൂർ ചരുവിളവീട്ടില്‍...

അനന്തപുരിയിൽ ആഘോഷദിനങ്ങളൊരുക്കി വസന്തോത്സവം,ഡിസംബർ 25 മുതൽ കനകക്കുന്നിൽ പുഷ്‌പോത്സവവും ലൈറ്റ് ഷോയും.

മന്ത്രി പി.എ മുഹമ്മദ് റിയാസ് ഉദ്ഘാടനം ചെയ്യും തലസ്ഥാന ജില്ലയുടെ ക്രിസ്തുമസ്-പുതുവത്സര...

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച കിളിമാനൂർ സ്വദേശിയായയുവാവ് പോക്സോ കേസിൽ അറസ്റ്റിലായി.

ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട15കാരിയെ ലോഡ്ജിലെത്തിച്ച് പീഡിപ്പിച്ച യുവാവ് പോക്സോ കേസിൽ അറസ്റ്റിലായി....

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!