തിരുവനന്തപുരത്ത് എസ്‌ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേല്‍പിച്ചു.

0
23

തിരുവനന്തപുരത്ത് എസ്‌ഐയെ ഗുണ്ടാ നേതാവ് കുത്തിപ്പരിക്കേല്‍പിച്ചു. പൂജപ്പുര എസ്‌ഐ സുധീഷിനാണ് കുത്തേറ്റത്.ഗുണ്ടാ നേതാവ് ശ്രീജിത്ത് ഉണ്ണിയാണ് ആക്രമിച്ചത്.

ഇന്നലെ രാത്രി 9 മണിയോടെയാണ് സംഭവം നടന്നത്. മദ്യപിച്ച്‌ ബഹളം വച്ച പ്രതിയെ അറസ്റ്റ് ചെയ്യാനെത്തിയതാണ് എസ്‌ഐ സുധീഷും സംഘവും. എന്നാല്‍ പ്രതി ഉടന്‍ എസ്‌ഐക്കുനേരെ കത്തി വീശി. ഇത് തടയുന്നതിനിടയില്‍ സുധീഷിന്റെ കൈയ്ക്ക് ഗുരുതരമായി പരുക്കേറ്റു.

ഇതിനിടയില്‍ പ്രതി ശ്രീജിത്ത് ഓടി രക്ഷപ്പെട്ടു. കൈ വിരലിന് പരുക്കേറ്റ എസ്‌ഐ മെഡിക്കല്‍ കോളജില്‍ ചികിത്സ തേടി. ഇരുപതോളം ക്രിമിനല്‍ കേസില്‍ പ്രതിയാണ് ശ്രീജിത്ത് ഉണ്ണി. സ്റ്റേഷന്‍ റൗഡി ലിസ്റ്റില്‍ ഉളള ഇയാള്‍ കാപ്പ കേസില്‍ തടവ് ശിക്ഷ അനുഭവിച്ചശേഷം ഈ ഇടക്കാണ് പുറത്തിറങ്ങിയത്. പ്രതിക്കായി പോലീസ് തിരച്ചില്‍ ശക്തമാക്കിയിട്ടുണ്ട്