തിരുവനന്തപുരം: കിള്ളിപ്പാലം കരിമഠം കോളനിയില്‍ 19കാരനെ വെട്ടിക്കൊന്നു. അര്‍ഷദാണ് മരിച്ചത്.കൂരകൃത്യത്തിന് പിന്നിൽ നാലു പേര് ചേര്‍ന്ന സംഘമാണ് എന്നാണ് പ്രാഥമിക നിഗമനം.
സംഘത്തിലെ ഒരാളെ പൊലീസ് പിടികൂടി. ധനുഷ് (18) എന്നയാളാണ് പോലീസിൻ്റെ പിടിയിലായത്. ധനുഷ് ഒഴികെയുള്ള മൂന്ന് പേര് പ്രായപൂര്‍ത്തിയാകാത്തവരാണെന്നും റിപ്പോര്‍ട്ടുകളുണ്ട്. പിന്നില്‍ വ്യക്തി വൈരാഗ്യമാണെന്നാണ് പൊലീസിൻ്റെ പ്രാഥമിക നിഗമനം.