ഓട്ടോറിക്ഷ തൊഴിലാളിയെ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതി അറസ്റ്റിൽ

0
995

തിരുവനന്തപുരത്ത് ഓട്ടോറിക്ഷ തൊഴിലാളിയെ നാടന്‍ ബോംബ് എറിഞ്ഞ് കൊലപ്പെടുത്താന്‍ ശ്രമിച്ച കേസിലെ മുഖ്യപ്രതിയെ പൊലീസ് പിടികൂടി. കാപ്പിരി എന്ന് വിളിക്കുന്ന ജിതിന്‍ രാജ് (27)-നെയാണ് പേരൂര്‍ക്കട പൊലീസ് അറസ്റ്റ് ചെയ്തത്. കേശവദാസപുരം ജ്യോതി നഗറില്‍ പ്രമോദ് കുമാറിനെയാണ് കഴിഞ്ഞ സെപ്റ്റംബര്‍ 10-ന് ജിതിന്‍രാജിന്റെ നേതൃത്വത്തിലുളള നാലംഗസംഘം കൊലപ്പെടുത്താന്‍ ശ്രമിച്ചത്.

രാത്രി ഒന്‍പത് മണിയോടെ സമീപത്തെ വിവാഹവീട്ടില്‍ പോയി മടങ്ങി വരികയായിരുന്ന പ്രതികള്‍, വീട്ടിന് മുന്നില്‍ നില്‍ക്കുകയായിരുന്ന പ്രമോദിന് നേരെ നാടന്‍ബോംബ് എറിഞ്ഞ് പരുക്കേല്‍പ്പിക്കുകയായിരുന്നു. ഈ കേസില്‍ ഉള്‍പ്പെട്ട മറ്റ് മൂന്ന് പ്രതികളെ പൊലീസ് നേരത്തെ പിടികൂടിയിരുന്നു.




പ്രത്യേക അന്വേഷണസംഘം രൂപീകരിച്ച് നടത്തിയ അന്വേഷണത്തിലാണ് കഴിഞ്ഞ ദിവസം കുടപ്പനക്കുന്നിലെ ഒളിസങ്കേതത്തില്‍ നിന്നും ജിതിന്‍ രാജിനെ പിടികൂടിയത്. ഇയാള്‍ക്കെതിരെ മ്യൂസിയം, പൂജപ്പുര, കന്റോണ്‍മെന്റ്, പേരൂര്‍ക്കട, മണ്ണന്തല, വഞ്ചിയൂര്‍, നെടുമങ്ങാട് എന്നീ പൊലീസ് സ്റ്റേഷനുകളിലായി 16-ഓളം ആക്രമണക്കേസുകളും മയക്കുമരുന്ന് കേസുകളും നിലവിലുണ്ട്. ലഹരിമരുന്ന് വില്‍പ്പന നടത്തിയതിന് ബംഗളൂരുവിലും ജിതിന്‍രാജിന് കേസ് നിലവിലുണ്ട്. കോടതിയില്‍ ഹാജരാക്കിയ പ്രതിയെ റിമാന്‍ഡ് ചെയ്തു.



മലയാളത്തിന്റെ അമ്പിളിക്കലയ്ക്ക് സപ്തതി

[fb_plugin video href=”https://www.facebook.com/107537280788553/videos/1042708606233075″ ]