ഇന്ത്യക്ക് ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം

കിര്‍ഗിസ്ഥാനെ രണ്ട് ഗോളിന് തോല്‍പ്പിച്ച്‌ ഇന്ത്യക്ക് ത്രിരാഷ്ട്ര ഫുട്ബോള്‍ കിരീടം. സുനില്‍ ഛേത്രിയും പ്രതിരോധതാരം സന്ദേശ് ജിങ്കനും ഗോളടിച്ചു.

രാജ്യാന്തര ഫുട്ബോളില്‍ ഛേത്രിയുടെ 85–-ാംഗോളായി ഇത്. ആദ്യകളിയില്‍ മ്യാന്‍മറിനെ ഇന്ത്യ ഒരു ഗോളിന് തോല്‍പ്പിച്ചിരുന്നു. ഇംഫാലിലെ കുമാന്‍ ലംപാക്ക് സ്റ്റേഡിയത്തില്‍ കളി ഇന്ത്യയുടെ നിയന്ത്രണത്തിലായിരുന്നു. അനിരുദ്ധ് ഥാപ്പയുടെ ഫ്രീകിക്കിലൂടെ ആദ്യനിമിഷങ്ങളില്‍ത്തന്നെ ഇന്ത്യ ആക്രമണ മനോഭാവം കാട്ടി. ഇതിനിടെ ലല്ലിയന്‍സുവാല ചങ്തെയുടെ മികച്ച ക്രോസ് ഥാപ്പ പാഴാക്കി. മറുവശത്ത് കിര്‍ഗിസ്ഥാന്റെ അലെക്സാണ്ടറിന്റെ ക്രോസ് ഗുര്‍പ്രീത് സിങ് സന്ധുവിന്റെ കൈയില്‍ തട്ടിത്തെറിച്ചെങ്കിലും അപകടമുണ്ടായില്ല. അരമണിക്കൂര്‍ കഴിഞ്ഞപ്പോഴായിരുന്നു ഇന്ത്യയുടെ ഗോള്‍. ഫ്രീകിക്കില്‍നിന്നായിരുന്നു തുടക്കം. ബ്രണ്ടന്‍ ഫെര്‍ണാണ്ടസിന്റെ ഫ്രീകിക്ക് ബോക്സിന്റെ ഇടതുമൂലയിലേക്കായിരുന്നു. ജിങ്കന്‍ മുന്നില്‍ ഓടിയെത്തി. പ്രതിരോധമെത്തുംമുമ്ബ് കാല്‍വച്ചു.

ഇടവേളയ്ക്കുശേഷം ആദ്യശ്രമം കിര്‍ഗിസ്ഥാന്റെ ഭാഗത്തുനിന്നായിരുന്നു. എണിസ്റ്റിനാണ് അവസരം കിട്ടിയത്. അടിതൊടുക്കാനുള്ള സമയം കിട്ടിയിട്ടും സഹതാരത്തിന് കൈമാറുകയായിരുന്നു. ആകാശ് മിശ്ര ഇടപെട്ട് പന്ത് അടിച്ചകറ്റി. ഇന്ത്യന്‍ പ്രതിരോധം പെട്ടെന്നുതന്നെ സമ്മര്‍ദത്തിലായി. ഇതിനിടെ പരിശീലകന്‍ ഇഗര്‍ സ്റ്റിമച്ച്‌ മാറ്റങ്ങള്‍ വരുത്തി. മലയാളിതാരം സഹല്‍ അബ്ദുള്‍ സമദ് കളത്തിലെത്തി. കളിയുടെ അവസാനഘട്ടത്തിലായിരുന്നു രണ്ടാംഗോള്‍.

ചങ്തെ സുരേഷ് വാങ്മിലേക്ക് ക്രോസ് തൊടുത്തു. സുരേഷ് വലയുടെ വലതുമൂല ലക്ഷ്യമാക്കി അടിപായിച്ചു. ഇതിനിടെ മഹേഷ് സിങ്ങിനെ കിര്‍ഗിസ്ഥാന്‍ പ്രതിരോധം ബോക്സില്‍ വീഴ്ത്തി. ഇന്ത്യക്ക് അനുകൂലമായി പെനല്‍റ്റി. കിക്ക് എടുത്ത ഛേത്രിക്ക് പിഴച്ചില്ല. 133 മത്സരങ്ങളില്‍നിന്നാണ് ഛേത്രി 85 ഗോള്‍ തികച്ചത്. ഹംഗറിയുടെ വിഖ്യാത താരം ഫെറെങ്ക് പുസ്കാസിനെയാണ് ഗോളെണ്ണത്തില്‍ മറികടന്നത്. ഗോള്‍ വേട്ടക്കാരില്‍ അഞ്ചാംസ്ഥാനത്താണ് ഛേത്രി. നിലവില്‍ കളിക്കുന്നവരില്‍ പോര്‍ച്ചുഗലിന്റെ ക്രിസ്റ്റ്യാനോ റൊണാള്‍ഡോ (122), അര്‍ജന്റീനയുടെ ലയണല്‍ മെസി (100) എന്നിവര്‍ മാത്രമാണ് മുന്നില്‍.

Latest

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി

വനിത പോലീസ് ഉദ്യോഗസ്ഥയെ വീടിനുള്ളിൽ മരിച്ച നിലവിൽ കണ്ടെത്തി.ആറ്റിങ്ങൽ പോലീസ് സ്റ്റേഷനിലെ...

വർക്കലയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് അപകടം.. മൂന്നു മരണം രണ്ടുപേരുടെ നില അതീവ ഗുരുതരം…

വർക്കല കുരയ്ക്കണിയിൽ ബൈക്കുകൾ കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തിൽ മൂന്നു മരണം രണ്ടുപേരുടെ...

ഓണാഘോഷത്തിനിടെ ബൈക്ക് ഇടിച്ചുകയറി; ആഘോഷം കണ്ടുനിന്ന ആള്‍ക്ക് ദാരുണാന്ത്യം.

മംഗലപുരം ശാസ്തവട്ടത്ത് ഓണാഘോഷത്തിനിടെ ബൈക്ക് പാഞ്ഞുകയറി ഒരാൾ മരിച്ചു. ശാസ്തവട്ടം സ്വദേശി...

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ പ്രസിഡന്റ് ആർ.എസ് വിജയകുമാരി നിർവഹിച്ചു.

ഇളമ്പ റൂറൽ സഹകരണ സംഘത്തിലെ ഓണാഘോഷം മുദാക്കൽ ഗ്രാമപഞ്ചായത്ത് മുൻ...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!