വൈത്തിരി: വയനാട് ചുരം റോഡിൽ ട്രാവലറിന് തീപിടിച്ചു. ചുരത്തിൽ ആറാം വളവിനും ഏഴാം വളവിനും ഇടയിലാണ് തീപിടിത്തമുണ്ടായത്. മുക്കം, കൽപറ്റ എന്നിവിടങ്ങളിൽ നിന്ന് അഗ്നിശമനസേന യൂണിറ്റുകൾ എത്തി തീ കെടുത്തി. റോഡിൽ ഗതാഗതം തടസപ്പെടുത്തി മണിക്കൂറുകൾ കൊണ്ടാണ് തീ കെടുത്തിയത്. ഇതുവരെ ആളപായങ്ങളൊന്നും റിപ്പോർട്ട് ചെയ്തിട്ടില്ല. വാഹനം പൂർണ്ണമായും നശിച്ചു.
വിഴിഞ്ഞത്തെ കലാപം ആർക്കുവേണ്ടി? സമരത്തിന്റെ പേരിലെ അക്രമങ്ങൾ
https://www.facebook.com/varthatrivandrumonline/videos/540715317536458