മഞ്ഞുരുകും മീശപ്പുലി മലയും പ്രകൃതി സൗന്ദര്യങ്ങളുടെ കലവറയുമായ ഇടുക്കി മലമടക്കുകൾ തേടി പോകുന്ന നാം അറിയുന്നില്ല നമ്മുടെ ഈരാറ്റിൽ വല്ലഭംകുന്ന് റോഡിലെ ഈ കൺകുളിർമയേകും കാഴ്ച്ച.
പള്ളിക്കലിൽ നിന്ന് ഏകദേശം നാല് കിലോമീറ്റർ അകലെ നിലകൊള്ളുന്ന പ്രകൃതിസുന്ദരമായ
അഴമല പാറയാണ് ഈ സുന്ദര കാഴ്ച്ചകൾ നമുക്ക് സമ്മാനിക്കുന്നത്. പള്ളിക്കൽ പഞ്ചായത്തിലെ നാലാം വാർഡിൽ ഉൾപ്പട്ട ഈരാറ്റിലാണ് പ്രകൃതി രമണീയമായ ഈ കാഴ്ച്ചകൾ സമ്മാനിക്കുന്ന പ്രദേശം ഉള്ളത്. ഇത്തിക്കര ആറ് ഈ മല അടിവാരത്ത് കൂടിയാണ് ഒഴുകുന്നത്.
നിരവധി പാറ ഘനന മാഫിയകൾ ഈ പറയെ ലക്ഷ്യം വയക്കുന്നുണ്ടെങ്കിലും നാട്ടുകാരുടേയും പൊതുജനങ്ങളുടേയും ശക്തമായ എതിർപ്പ് കാരണം ഇപ്പോൾ ഘനനം ഒന്നും നടക്കുന്നില്ല. ഈ രാറ്റിൽ വല്ലഭൻ കുന്ന് റോഡിന്റെ സമീപം ഈ പാറ റോഡിനോട് ചേർന്ന് ഇരിക്കുന്നതിനാൽ ബൈക്കുകളും മറ്റ് വാഹനങ്ങളും പാറയുടെ മുകളിലേക്ക് ഓടിച്ച് കയറ്റാൻ പറ്റുന്ന സ്ഥലവും ഉണ്ട്.
പുളിമൂട്ടിൽ പാറ എന്നാണ് ഈ ഭാഗം അറിയപ്പെടുന്നത്. ഉദയാസ്തമയങ്ങൾ കാണാൻ നിരവധി ആളുകൾ മലകയറുന്നു നാല് മാസങ്ങൾക്ക് മുൻപ് കൊറോണ ഭീതിയിൽ ജനങ്ങൾ ലോക്ഡൗൺ ആയ സമയത്ത് ആണ് ഈ നയനമനോഹര പ്രദേശം ജനങ്ങൾ ശ്രദ്ധിക്കപ്പെടുന്നത് ഭാവിയിൽ പള്ളിക്കലിന്റെ ടൂറിസം മേഖലക്ക് ഒരു പൊൻതൂവൽ ആകാൻ സാധ്യത ഉള്ള പ്രദേശം കൂടിയാണ് ഈരാറ്റിലെ ഈ അഴമല പാറ.
[ap_social facebook=”http://facebook.com/varthatrivandrumonline/”]
VT CRIME SCENE | കഴിഞ്ഞ ആഴ്ചയിലെ പ്രധാന കുറ്റകൃത്യങ്ങൾ
https://www.facebook.com/varthatrivandrumonline/videos/680820475899127/