അടുത്ത മൂന്ന് ദിവസം 19 ട്രെയിനുകൾ റദ്ദാക്കി

തിരുവനന്തപുരം: മാവേലിക്കര,ചെങ്ങന്നൂർ സ്റ്റേഷനുകളിലെ പാലങ്ങളുടെ ഗിർഡറുകൾ മാറ്റിയിടുന്ന ജോലികൾ നടക്കുന്നതിനാൽ നാളത്തെ 11 ട്രെയിനുകൾ പൂർണ്ണമായും, ഒരു ട്രെയിൻ ഭാഗികമായും റദ്ദാക്കി. ഒൻപത് ട്രെയിനുകൾ വഴി തിരിച്ചുവിടും. ഇതിന് പുറമെ, തൃശൂർ യാർഡിലും ആലുവ മുതൽ അങ്കമാലി വരെയും എൻജിനിയറിംഗ് ജോലികൾ നടക്കുന്നതിനാൽ 21, 22 തീയതികളിലെ എട്ട് സർവീസുകൾ പൂർണ്ണമായും, മറ്റ് എട്ട് സർവീസുകൾ ഭാഗികമായും റദ്ദാക്കിയിട്ടുണ്ട്. ഏഴ് ട്രെയിനുകളുടെ സമയം മാറ്റി.നാളെ തിരുവനന്തപുരത്തു നിന്നുള്ള ശബരി,ഡൽഹിയിലേക്കുള്ള കേരള എക്സ്പ്രസ്, കണ്ണൂരിലേക്കുളള ജനശതാബ്ദി,ചെന്നൈ മെയിൽ,ചെന്നൈ സൂപ്പർഫാസ്റ്റ് എക്സ്പ്രസ്, വഞ്ചിനാട്, എന്നിവയും കന്യാകുമാരിയിൽ നിന്ന് ബാംഗ്ളൂരിലേക്കുള്ള ഐലൻഡ്, നാഗർകോവിലിൽ നിന്നുള്ള ഷാലിമാർ പ്രതിവാര എക്സ്പ്രസ്, പുനലൂരിൽ നിന്നുള്ള ഗുരുവായൂർ എക്സ്പ്രസ് എന്നിവ ആലപ്പുഴ വഴി തിരിച്ചുവിടും. കന്യാകുമാരിയിൽ നിന്ന് രാവിലെ 8.40 നുള്ള പൂനെ എക്സ്പ്രസ് തിരുനെൽവേലി, ദിണ്ഡിഗൽ വഴി തിരിച്ചുവിടും. ഇതോടെ അടുത്ത മൂന്ന് ദിവസം ട്രെയിൻ യാത്ര സംസ്ഥാനത്ത് ദുഷ്ക്കരമാകും.

20-05-2023 റദ്ദാക്കിയവ:

മംഗലാപുരം – നാഗർകോവിൽ പരശുറാം

21-05-2023 റദ്ദാക്കിയവ:

കൊച്ചുവേളി -ലോകമാന്യതിലക് ഗരീബ് രഥ്,
നാഗർകോവിൽ -മംഗലാപുരം പരശുറാം,
കൊച്ചുവേളി – നിലമ്പൂർ റോഡ് രാജ്യറാണി,
തിരുവനന്തപുരം – മധുര അമൃത എക്സ് പ്രസ്,
രാവിലെ 8 നുള്ള കൊല്ലം- എറണാകുളം മെമു,
11 നുള്ള കൊല്ലം -എറണാകുളം മെമു,
എറണാകുളം – കൊല്ലം മെമു,
വൈകിട്ട് 3 നുള്ള കായംകുളം – എറണാകുളം മെമു,
എറണാകുളം – കായംകുളം മെമു,
കൊല്ലം – കോട്ടയം പാസഞ്ചർ,
ഉച്ചയ്ക്ക് 1.35നുള്ള എറണാകുളം – കൊല്ലം മെമു,
കോട്ടയം – കൊല്ലം പാസഞ്ചർ,
കായംകുളം -എറണാകുളം പാസഞ്ചർ,
എറണാകുളം – ആലപ്പുഴ മെമു,
ആലപ്പുഴ – എറണാകുളം മെമു.

22-05-2023 റദ്ദാക്കിയവ:

ലോകമാന്യതിലക് – കൊച്ചുവേളി ഗരീബ് രഥ്
നിലമ്പൂർ റോഡ് – കൊച്ചുവേളി രാജ്യറാണി
മധുര – തിരുവനന്തപുരം അമൃത

ഭാഗികമായി റദ്ദാക്കിയവ:

21-05-2023

നാഗർകോവിൽ – കോട്ടയം പാസഞ്ചർ എക്സ് പ്രസ് കൊല്ലം വരെ മാത്രം
തിരുവനന്തപുരം – ഷൊർണ്ണൂർ വേണാട് എറണാകുളം വരെമാത്രം
ഷൊർണ്ണൂർ – തിരുവനന്തപുരം വേണാട് എറണാകുളത്തു നിന്ന്
എറണാകുളം – നിസാമുദ്ദീൻ മംഗള തൃശ്ശൂരിൽ നിന്ന് പുറപ്പെടും
പാലക്കാട് – എറണാകുളം മെമു ചാലക്കുടിവരെ മാത്രം
എറണാകുളം – പാലക്കാട് മെമു ചാലക്കുടിയിൽ നിന്ന് പുറപ്പെടും
ചെന്നൈ – ഗുരുവായൂർ എറണാകുളം വരെ മാത്രം

22-05-2023

ഗുരുവായൂർ – ചെന്നൈ എഗ്മൂർ, എറണാകുളത്തുനിന്ന് പുറപ്പെടും
കണ്ണൂർ – എറണാകുളം എക്സ് പ്രസ് തൃശൂർ വരെ മാത്രം

സമയമാറ്റം

21-05-2023

തിരുവനന്തപുരം – ഹൈദരാബാദ് ശബരി 5.15മണിക്കൂർ വൈകി 12ന് പുറപ്പെടും
തിരുവനന്തപുരം – ലോകമാന്യതിലക് 3 മണിക്കൂർ വൈകി 12.15ന് പുറപ്പെടും
കൊച്ചുവേളി – പോർബന്തർ 1.35മണിക്കൂർ വൈകി 12.45ന് പുറപ്പെടും
ആലപ്പുഴ – കണ്ണൂർ എക്സ് പ്രസ് 40മിനിറ്റ് വൈകി 15.30ന് പുറപ്പെടും
*ടാറ്റാ നഗർ – എറണാകുളം എക്സ് പ്രസ് 3.30 മണിക്കൂർ വൈകി 8.45ന് പുറപ്പെടും

22-05-2023

16348 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 4.15മണിക്കൂർ വൈകി 18.40ന് പുറപ്പെടും
16603 മംഗലാപുരം തിരുവനന്തപുരം എക് സ് പ്രസ് 2.15മണിക്കൂർ വൈകി 19.45ന് പുറപ്പെടും

Latest

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട്...

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് – ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.

മദ്യലഹരിയില്‍ ചെറുമകൻ മുത്തശ്ശനെ കുത്തിക്കൊലപ്പെടുത്തിയ സംഭവത്തില്‍ പ്രതി പിടിയില്‍. തിരുവനന്തപുരം പാലോട് - ഇടിഞ്ഞാറില്‍ ആണ് കൊലപാതകം നടന്നത്.പാലോട് സ്വദേശി സന്ദീപാണ് പൊലീസിന്റെ പിടിയിലായത്. കുടുംബ പ്രശ്നത്തെ തുടര്‍ന്നായിരുന്നു അക്രമമെന്നാണ് പൊലീസ് പറയുന്നത്....

നവരാത്രി ഘോഷയാത്ര: ഒരുക്കങ്ങൾ അവസാന ഘട്ടത്തിൽ

കേരളത്തിൽ നവരാത്രി ആഘോഷങ്ങൾക്ക് തുടക്കം കുറിക്കുന്ന തമിഴ്നാട്ടിൽ നിന്നുള്ള നവരാത്രി വിഗ്രഹ ഘോഷയാത്രയ്ക്കുള്ള ഒരുക്കങ്ങൾ അവസാനഘട്ടത്തിലാണെന്ന് ഘോഷയാത്രയുടെ നോഡൽ ഓഫീസർ കൂടിയായ സബ് കളക്ടർ ആൽഫ്രഡ് ഒ.വി അറിയിച്ചു. ഘോഷയാത്രയുടെ മുന്നൊരുക്കങ്ങൾ വിലയിരുത്തുന്നതിനായി...

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.

നിലമേല്‍ വേക്കലില്‍ സ്കൂള്‍ ബസ് മറിഞ്ഞ് അപകടം. ഡ്രൈവർ അടക്കം 24 പേർക്ക് പരിക്കേറ്റു.കിളിമാനൂർ പാപ്പാല വിദ്യാ ജ്യോതി സ്കൂലിലെ വാഹനമാണ് അപകടത്തില്‍പ്പെട്ടത്. 22 വിദ്യാര്‍ത്ഥികളാണ് ബസില്‍ ഉണ്ടായിരുന്നത്. പരിക്കേറ്റ കുട്ടികളെ കടയ്ക്കല്‍...
error: Content is protected !!