തീവണ്ടിയിൽ യാത്രക്കാരെ പെട്രോളൊഴിച്ച് കൊലപ്പെടുത്താൻ ശ്രമം; 3 പേർ ട്രാക്കിൽ മരിച്ച നിലയിൽ, അക്രമം ആസൂത്രിതം,ദൃശ്യം ലഭിച്ചു, അക്രമി ടിക്കറ്റ് റിസർവ്‌ചെയ്തിരുന്നില്ല

ആലപ്പുഴ കണ്ണൂർ എക്സിക്യൂട്ടീവ് എക്സ്പ്രസ്സിൽ തീ വെച്ച സംഭവത്തിൽ ബോഗിയിൽ നിന്ന് പുറത്തേക്ക് ചാടിയവരെന്ന് സംശയിക്കുന്ന മൂന്ന് പേരുടെ മൃതദേഹങ്ങൾ ട്രാക്കിൽ നിന്ന് കണ്ടെത്തി. ഒരു പുരുഷന്റെയും സ്ത്രീയുടെയും കുട്ടിയുടെയും മൃതദേഹങ്ങളാണ് കണ്ടെത്തിയത്. ട്രെയിനിൽ നിന്ന് കാണാതായ കണ്ണൂർ സ്വദേശിയായ യുവതിയും ഇവരോടൊപ്പമുണ്ടായിരുന്ന കുട്ടിയുമാണ് മരിച്ചതെന്നാണ് പ്രാഥമിക നിഗമനം. മരിച്ചത് കണ്ണൂർ മട്ടന്നൂർ സ്വദേശികളായ സഹ്‌റ , റഹ്മത്ത് , നൗഫീഖ്‌ എന്നിവരാണ്.

ട്രെയിനിന്റെ ഡി1 കോച്ചിൽ ആണ്നാടിനെ ഞെട്ടിപ്പിച്ച സംഭവം അരങ്ങേറിയത്.അക്രമം ആസൂത്രിതമാണെന്ന് പോലിസ് പറയുന്നു. കൃത്യമായി പ്ലാൻ ചെയ്താണ് അക്രമം നടത്തിയത് എന്നും പോലിസ് പറയുന്നു. സംഭവം നടന്ന ഉടൻ കോഴിക്കോട് റെയിൽവേ പൊലീസും ഫയർ ഫോഴ്‌സും സ്ഥലത്തെത്തി. പൊള്ളലേറ്റ അഞ്ചു പേരെ കോഴിക്കോട് മെഡിക്കൽ കോളേജ് ആശുപത്രിയിലും നാലു പേരെ സ്വകാര്യ ആശുപത്രിയിലും പ്രവേശിപ്പിച്ചു. യാത്രക്കാരിയെ രക്ഷിക്കാൻ ശ്രമിക്കുന്നതിനിടെയാണ് മറ്റ് യാത്രക്കാർക്കും പൊള്ളലേറ്റത്. തലശേരി നായനാർ റോഡ് സ്വദേശി അനിൽകുമാർ, ഭാര്യ സജിഷ, മകൻ അദ്വൈത്, തളിപ്പറമ്പ് സ്വദേശി റൂബി, തൃശൂർ സ്വദേശി അശ്വതി എന്നിവർക്കാണ് പരിക്കേറ്റത്.

അക്രമി എന്ന് സംശയിക്കുന്ന ചുവന്ന ടീ ഷർട്ട് ധരിച്ച ആൾ ആക്രമണത്തിന് ശേഷം അക്രമി ബൈക്കിൽ കയറി രക്ഷപ്പെട്ടു എന്നാണ് പ്രാഥമിക നിഗമനം. ട്രാക്കിൽ നിന്ന് അക്രമിയുടേത് എന്ന് സംശയിക്കുന്ന ഒരു ബാഗും കണ്ടെത്തിയിട്ടുണ്ട്. ഇതിനോടകം സംഭവ സ്ഥലത്ത് നിന്നും ലഭിച്ച സിസിടിവി ദൃശ്യങ്ങളും നിർണ്ണായകമാകാനുള്ള സാധ്യതയുണ്ട്.

 

തീപിടിത്തത്തിൽ നിരവധിപ്പേർക്ക് പൊള്ളലേറ്റിട്ടുണ്ട്. പൊള്ളലേറ്റവരിൽ പ്രിൻസ് എന്നയാളുടെ നില ഗുരുതരമാണ്. ഇയാൾ ബേബി മെമ്മോറിയൽ ആശുപത്രിയിൽ ചികിത്സയിലാണ്.

രണ്ട് കുപ്പി പെട്രോളുമായി ചുവന്ന തൊപ്പിയും ഷർട്ടും ധരിച്ചു വന്നയാളാണ് അപ്രതീക്ഷിതമായി തീ കൊളുത്തിയതെന്നും യാത്രക്കാർ ചങ്ങല വലിച്ച് ട്രെയിൻ നിറുത്തിയപ്പോൾ ഇയാൾ ഇറങ്ങി ഓടിയതായും ദൃക്സാക്ഷികൾ പറഞ്ഞു. അക്രമിക്കായി അന്വേഷണം ഊർജ്ജിതമാക്കിയതായി സിറ്റി പൊലീസ് കമ്മിഷണർ രാജ്പാൽ മീണ അറിയിച്ചു.

Latest

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

രാജ്യത്തെ ആദ്യത്തെ പരമ്പരാഗത വൈദ്യ ഗവേഷണ കേന്ദ്രം അരുവിക്കര മണ്ഡലത്തിലെ കോട്ടൂരിൽ സ്ഥാപിക്കും: മന്ത്രി വീണാ ജോർജ്

24 ആയുഷ് ആരോഗ്യ കേന്ദ്രങ്ങളിലെ വിവിധ പദ്ധതികളുടെ സംസ്ഥാനതല ഉദ്ഘാടനം മന്ത്രി...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!