പോത്തൻകോട് ഗ്രാമപഞ്ചായത്തിൽ തുടർ ഭരണം ലഭിച്ച എൽഡിഎഫിൽ പ്രസിഡന്റ് സ്ഥാനത്തേക്ക് ടി.ആർ അനിൽകുമാറിന് സാധ്യത തെളിയുന്നു. ഇത്തവണ പഞ്ചായത്തിൽ
പ്രസിഡൻറ് സ്ഥാനം നറുക്കെടുപ്പിലൂടെ സംഭരണ വിഭാഗത്തിനാണ് ലഭിച്ചത്.
ഇടത്തറ വാർഡിലെ ജനറൽ സീറ്റിൽ സംവരണ വിഭാഗത്തിലെ
ടി ആർ അനിൽകുമാർ മത്സരിക്കുകയും പഞ്ചായത്തിലെ തന്നെ ഏറ്റവും ഉയർന്ന 614 വോട്ടുകളുടെ ലീഡ് നേടുകയും ചെയ്തു. ടി ആർ അനിൽകുമാർ 752 വോട്ടുകൾ നേടി എതിർ സ്ഥാനാർഥിയായ ബിജുവിന് 138 വോട്ടുകൾ മാത്രമാണ് കിട്ടിയത്. 2010 ൽ ഇടത്തറ വാർഡിൽ കോൺഗ്രസിൻറെ പഞ്ചായത്ത് അംഗമായിരുന്നു ഈ അനിൽകുമാർ ഒരു വർഷം മുമ്പ് അഭിപ്രായ വ്യത്യാസങ്ങളെ തുടർന്ന് കോൺഗ്രസിൽ നിന്ന് രാജിവെച്ച് സി പി എമ്മിൽ ചേർന്നു .വൈസ് പ്രസിഡൻറ് സ്ഥാനത്തിന് സിപിഐക്ക് ആണ് സാധ്യത.
സിപിഐ ഇത്തവണ നാലിൽ മൂന്നു സീറ്റുക ബിൽ വിജയിക്കാൻ കഴിഞ്ഞു 2015 ഒമ്പത് സീറ്റ് ആയിരുന്നു എൽഡിഎഫിന് ലഭിച്ചത് ഇപ്പോൾ ഒരു സീറ്റ് കൂടി കൂടുതൽ നേടാൻ എൽഡിഎഫിന് കഴിഞ്ഞു. കോൺഗ്രസിന് 2015ലെ രണ്ടു സീറ്റുകളിൽ നിന്ന് മൂന്ന് സീറ്റുകളാക്കാൻ സാധിച്ചു.
ബിജെപിക്ക് മൂന്നു സീറ്റുകൾ നഷ്ടപ്പെട്ടു നാലു സീറ്റുകൾ വിജയിച്ചു സിപിഎം 7 സിപിഐ 3 ബിജെപി 4 കോൺഗ്രസ് 3 സ്വാതന്ത്രൻ 1എന്നിങ്ങനെയാണ് ഇപ്പോഴത്തെ കക്ഷിനില .