ദില്ലി: ദേശീയപാതയിലെ ടോള്‍ പ്ലാസകളിൽ പൊതുവാഹനങ്ങള്‍ക്ക് ഇളവുനല്‍കാനാകില്ലെന്ന് കേന്ദ്ര ഗതാഗതവകുപ്പ് മന്ത്രി നിതിൻ ഗഡ്കരി രാജ്യസഭയില്‍ പറഞ്ഞു.
ടാക്സികള്‍ അടക്കമുള്ള പൊതുവാഹനങ്ങള്‍ക്ക് ഇളവുനല്‍കുമോയെന്ന വി. ശിവദാസൻ എം.പി.യുടെ ചോദ്യത്തിനു മറുപടി നല്‍കുകയായിരുന്നു അദ്ദേഹം.
ഔദ്യോഗികാവശ്യങ്ങള്‍ക്ക് ഉപയോഗിക്കുന്ന ചില വാഹനങ്ങള്‍ക്കും വി.ഐ.പി.കളെ അനുഗമിക്കുന്ന വാഹനങ്ങള്‍ക്കുംമാത്രമാണ് ഇളവ്. ടോള്‍ പിരിവില്‍നിന്ന് സംസ്ഥാനങ്ങള്‍ക്ക് വിഹിതം കിട്ടില്ല. പിരിക്കുന്ന തുക കേന്ദ്രസര്‍ക്കാരിന്റെ കണ്‍സോളിഡേറ്റഡ് ഫണ്ടിലേക്കാണ് എത്തുന്നതെന്നും മന്ത്രി മറുപടിയില്‍ വ്യക്തമാക്കി.