തിരുവനന്തപുരം: നിയമസഭാ തെരഞ്ഞെടുപ്പിൽ വോട്ട് ചെയ്യുന്നതിനായി പുതിയ വോട്ടർമാർക്കു വോട്ടർ പട്ടികയിൽ പേരു ചേർക്കാനുള്ള അവസാന തീയതി ഇന്ന് (09 മാർച്ച്). പുതുതായി പേരു ചേർക്കുന്നവരെ ഉൾപ്പെടുത്തി സപ്ലിമെന്ററി വോട്ടർ പട്ടിക പ്രസിദ്ധീകരിക്കും. 2021 ജനുവരി 20നു പ്രസിദ്ധീകരിച്ച വോട്ടർ പട്ടിക പ്രകാരം 27,69,272 സമ്മതിദായകരാണു ജില്ലയിലുള്ളത്. 2021 ജനുവരി ഒന്നിനോ അതിനു മുൻപോ 18 വയസ് തികയുന്ന ആർക്കും വോട്ടർ പട്ടികയിൽ പേരു ചേർക്കാമെന്നു ജില്ലാ തെരഞ്ഞെടുപ്പ് ഓഫിസർകൂടിയായ കളക്ടർ ഡോ. നവ്‌ജ്യോത് ഖോസ പറഞ്ഞു.
പേരു ചേർക്കുന്നതിനു www.voterportal.eci.gov.in എന്ന വെബ്‌സൈറ്റ് സന്ദർശിക്കണം. വോട്ടർ ഹെൽപ്പ് ലൈൻ മൊബൈൽ ആപ്പ് വഴിയും പേരു ചേർക്കാം. വോട്ടർ പട്ടികയിൽ പേരുണ്ടോ എന്ന് www.ceo.kerala.gov.in, www.nsvp.in എന്നീ വെബ്‌സൈറ്റുകൾ വഴി പരിശോധിക്കാമെന്നും കളക്ടർ പറഞ്ഞു. 2021 ജനുവരി 20നു തെരഞ്ഞെടുപ്പ് കമ്മിഷൻ പ്രസിദ്ധീകരിച്ച വോട്ടർപട്ടിക പ്രകാരം ജില്ലയിലുള്ള ആകെ വോട്ടർമാരിൽ 13,15,905 പേർ പുരുഷന്മാരും 14,53,310 പേർ വനിതകളും 57 പേർ ട്രാൻസ്‌ജെൻഡേഴ്‌സുമാണ്. 14 നിയമസഭാ മണ്ഡലങ്ങളാണു ജില്ലയിലുള്ളത്. ഇതിൽ വർക്കല മണ്ഡലത്തിൽ 85,078 പുരുഷന്മാരും 98,778 സ്ത്രീകളുമടക്കം 1,83,856 സമ്മതിദായകരുണ്ട്. ആറ്റിങ്ങലിൽ 90,771 പുരുഷന്മാരും 1,08,263 സ്ത്രീകളും രണ്ടു ട്രാൻസ്‌ജെൻഡേഴ്‌സുമടക്കം 1,99,036 സമ്മതിദായകരാണുള്ളത്.
ജില്ലയിലെ മറ്റു നിയമസഭാ മണ്ഡലങ്ങളിലെ വോട്ടർമാരുടെ എണ്ണം ഇങ്ങനെ: (മണ്ഡലത്തിന്റെ പേര് : പുരുഷന്മാർ – സ്ത്രീകൾ ട്രാൻസ്‌ജെൻഡേഴ്‌സ് – ആകെ എന്ന ക്രമത്തിൽ)
ചിറയിൻകീഴ് : 89,494 – 1,06,645 – 3 – 1,96,142
നെടുമങ്ങാട് : 96,472 – 1,06,755 – 2 – 2,03,229
വാമനപുരം : 92,265 – 1,04,859 – 3 – 1,97,127
കഴക്കൂട്ടം : 90,957 – 98,974 – 1 – 1,89,932
വട്ടിയൂർക്കാവ് : 97,206 – 1,06,598 – 7 – 2,03,811
തിരുവനന്തപുരം : 97,179 – 1,03,079 – 23 – 2,00,281
നേമം : 97,106 – 1,03,392 – 7 – 2,00,505
അരുവിക്കര : 89,800 – 1,00,061 – 1 – 1,89,862
പാറശാല : 1,03,623 – 1,12,072 – 0 – 2,15,695
കാട്ടാക്കട : 91,740 – 99,755- 4 – 1,91,499
കോവളം : 1,05,175 – 1,09,825 – 2 – 2,15,002
നെയ്യാറ്റിൻകര : 89,039 – 94,254 – 2 – 1,83,295.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]