ഉയിര്‍പ്പിന്‍റെയും പ്രതീക്ഷയുടെയും സന്ദേശമായി ലോകമെമ്പാടുമുള്ള ക്രൈസ്തവർ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നു. യേശുദേവന്‍ കുരിശിലേറിയ ശേഷം മൂന്നാം നാള്‍ ഉയര്‍ത്തെഴുന്നേറ്റതിന്‍റെ ഓര്‍മ്മ പുതുക്കലാണ് ഈ ആഘോഷം. 50 ദിവസത്തെ വ്രതാചരണത്തിന്‍റെ വിശുദ്ധിയോടെയാണ് വിശ്വാസികൾ ഇന്ന് ഈസ്റ്റര്‍ ആഘോഷിക്കുന്നത്. ഈസ്റ്ററിന് മുൻപുള്ള ഓശാന ഞായറാഴ്ചയോടെയാണ് വിശുദ്ധ വാരം തുടങ്ങിയത്.
അർധരാത്രി മുതൽ ദേവാലയങ്ങളിൽ പ്രത്യേക പ്രാർത്ഥനകൾ നടന്നു. ക്രിസ്തീയ വിശ്വാസപ്രകാരം ദുഃഖവെള്ളി ദിനത്തിൽ യേശു ക്രിസ്തു ക്രൂശിലേറ്റപ്പെടുകയും മൂന്നാം നാൾ മരണത്തെ വിജയിച്ച് ഉയർത്തെഴുന്നേൽക്കുമെന്നുമാണ്. അന്നേദിവസം നീണ്ട അമ്പത് ദിവസത്തെ നോമ്പ് മുറിക്കുന്നത് ഈസ്റ്റർ മുട്ട ഭക്ഷിച്ചുകൊണ്ടാണ്. പുരാതന കാലത്തെ മൊസപ്പൊട്ടോമിയയിൽ നിന്നാണ് ഈസ്റ്റർ മുട്ടകൾ ആചാരമായി നൽകി തുടങ്ങിയതെന്നാണ് കരുതുന്നത്.
ഏവർക്കും വാർത്താട്രിവാൻഡ്രത്തിന്റെ ഈസ്റ്റർ ആശംസകൾ