കല്യാണ വീടിന് നേരെ ബോംബെറിഞ്ഞ പ്രതികളെ പേരൂർക്കട പോലീസ് പിടികൂടി. പട്ടം സ്വദേശി സാം ഡേവിഡ്, ചെന്നിലോട് സ്വദേശി ജിജോ ജേക്കബ് എന്നിവരാണ് പിടിയിലായത്. 3 മാസത്തിനു മുൻപായിരുന്നു കേസിനു ആസ്പദമായ സംഭവം നടന്നത്. 5 പേരടങ്ങുന്ന സംഘമാണ് അക്രമത്തിനു പിന്നിൽ എന്ന് പോലീസ് പറഞ്ഞു. ഇവർ കല്യാണ വീടിനു നേരെ ബോംബെറിയുകയും വരനെയും അമ്മയെയും ആക്രമിക്കുകയും ചെയ്തു.
പട്ടം എൽ ഐ സി യ്ക്ക് സമീപം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പങ്കെടുക്കുന്നതിനായാണ് പ്രതികൾ എത്തിയത്. തിരിച്ചു പോകുന്നതിനിടയിൽ ഇവർ സഞ്ചരിച്ച കാർ കേടായി. റോഡരികിൽ നിന്ന വിവേക് എന്ന ചെറുപ്പക്കാരനോട് കാർ തള്ളിതരാൻ ആവശ്യപ്പെട്ടു. ഇതിന് വിസമ്മതിച്ചതോടെ വിവേകിനെ അക്രമി സംഘം ആക്രമിക്കുകയായിരുന്നു. തടയാനെത്തിയ വരനെയും മാതാവിനെയും യുവാക്കൾ കയ്യേറ്റം ചെയ്തു. രാത്രി തിരിച്ചെത്തിയ പ്രതികളിൽ ചിലർ കല്യാണ വീടിന് നേരെ ബോംബെറിയുകയും ചെയ്തു. സംഭവത്തിൽ രണ്ടു പേർ നേരത്തെ അറസ്റ്റിലായിരുന്നു.
ആറ്റിങ്ങലിൽ രുചിയുടെ പെരുമഴയുമായി കൊടിയിൽ ഡ്രീം ബേക്കേഴ്സ്
[fb_plugin video href=”https://www.facebook.com/107537280788553/videos/682231112472331″ ]