തിരുവനന്തപുരത്ത് വീണ്ടും സ്ത്രീക്ക് നേരെ അതിക്രമം. സെക്രട്ടേറിയറ്റിന് മുൻപിലാണ് അതിക്രമമുണ്ടായത്. കഴിഞ്ഞ ദിവസം ഉച്ചയ്ക്ക് 12 ഓടെയായിരുന്നു സംഭവം. മിനിറ്റുകൾക്കുള്ളിൽ പ്രതിയായ ശാസ്തമംഗലം സ്വദേശി സജുമോനെ പൊലീസ് പിടികൂടി. ഇയാൾ കൊലക്കേസിലടക്കം പ്രതിയാണ് എന്ന് പോലിസ് പറഞ്ഞു.