തിരുവനന്തപുരം നഗരത്തില്‍ വീണ്ടും നഗ്‌നത പ്രദര്‍ശനം,പ്രതി പിടിയിൽ

0
58

തിരുവനന്തപുരം നഗരത്തില്‍ വീണ്ടും നഗ്‌നത പ്രദര്‍ശനം. സംഭവം ലോ കോളേജിന് സമീപത്തെ പോസ്റ്റ് മെട്രിക് ഹോസ്റ്റലിന് മുന്നിലാണ് സംഭവം. നഗ്നതാ പ്രദര്‍ശനം നടത്തിയ ചാക്ക സ്വദേശി പ്രകാശന്‍ പിടിയിലായി. ബുധനാഴ്ച രാത്രിയിലാണ് ഇയാള്‍ ഹോസ്റ്റലിന് മുന്നില്‍ നഗ്‌നത പ്രദര്‍ശനം നടത്തിയത്. ഇയാളെ മ്യൂസിയം പൊലീസാണ് അറസ്റ്റ് ചെയ്തത്.

നഗരത്തിലെ ലേഡീസ് ഹോസ്റ്റലിന് മുന്നില്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയെന്ന കേസില്‍ ഓട്ടോ ഡ്രൈവറായ മുത്തുരാജിനെ ബുധനാഴ്ച മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തിരുന്നു. കോട്ടണ്‍ഹില്‍ സ്‌കൂളിന് സമീപത്തെ ഹോസ്റ്റലിന് മുന്നിലെത്തിയായിരുന്നു ഇയാള്‍ നഗ്‌നതാ പ്രദര്‍ശനം നടത്തിയത്.