പാറശാല: ചെന്നൈയിൽ മകളെ കാണാൻ പോയ ദമ്പതികളുടെ വീട്ടിന്റെ വാതിൽ കുത്തിത്തുറന്ന് സ്വർണാഭരണങ്ങളും പണവും കവർന്നു. നാഗർകോവിൽ സബ്ജയിലിന് എതിർവശമുള്ള ഒബ്സർവേറ്ററി തെരുവിൽ യൂജിൻദാസിന്റെ വീട്ടിലാണ് കവർച്ച നടന്നത്.വൈകീട്ടോടെ വീടിന്റെ പിൻവശത്തെ വാതിൽ തുറന്ന് കിടക്കുന്നത് കണ്ട് യൂജിൻദാസ് എത്തിയോ എന്ന് അന്വേഷിക്കാൻ വന്ന സമീപവാസിയായ ബന്ധുവാണ് വീട്ടിന്റെ മുൻ വശത്തെ വാതിലും കുത്തിത്തുറന്ന് കിടക്കുന്നത് കണ്ടത്.
പിൻവശത്ത് കൂടി ഉള്ളിൽ വരാൻ കഴിയാത്തതുകൊണ്ടാണ് മുൻവശം കുത്തിപ്പൊളിച്ചത്.വീട്ടിനുള്ളിൽ സാധനങ്ങൾ ചിതറിക്കിടക്കുകയായിരുന്നു. 30 പവൻ ആഭരണങ്ങളും മൂന്നു ലക്ഷം രൂപയുമാണ് കവർന്നത്. കൂടുതൽ വിവരങ്ങൾ യൂജിൻദാസ് എത്തിയാലേ അറിയുകയുള്ളൂ. നേശമണിനഗർ പൊലീസ് കേസെടുത്ത് സമീപ പ്രദേശത്തെ സി.സി ടി.വി ദൃശ്യങ്ങൾ പരിശോധിച്ചു വരുന്നു. ഡി.എസ്.പി നവീൻ കുമാറിന്റെ നേതൃത്വത്തിലാണ് അന്വേഷണം.
26ന്റെ നിറവിൽ പൂജ,താരസമ്പന്നമായി വാർഷിക ആഘോഷം
https://www.facebook.com/varthatrivandrumonline/videos/1182552315951347