യുവതി കുളിക്കുന്ന ദൃശ്യങ്ങൾ മൊബൈൽ ഫോണിൽ പകർത്തിയ കേസിൽ മുറിഞ്ഞപാലം മുടുമ്പിൽ ലെയ്ൻ തോട്ടുവരമ്പിൽ വീട്ടിൽ ഗിരി മകൻ ശ്രീജിത്ത് വയസ് 35 നെ മെഡിക്കൽ കോളേജ് പോലീസ് അറസ്റ്റ് ചെയ്തു. കഴിഞ്ഞ ദിവസം രാത്രിയായിരുന്നു കേസിനാസ്പദമായ സംഭവം നടന്നത്. യുവതി കുളിക്കുന്ന സമയം വെന്റിലേറ്ററിലൂടെ ദൃശ്യങ്ങൾ മൊബൈലിൽ പകർത്തുകയായിരുന്നു. ഇത് ശ്രദ്ധയിൽപ്പെട്ട യുവതി നിലവിളിക്കുകയും തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു. വിവരം ലഭിച്ച് എത്തിയ മെഡിക്കൽ കോളേജ് പോലീസ് ഉടൻ തന്നെ പല സംഘങ്ങലളായി തിരിഞ്ഞ് നടത്തിയ തിരച്ചിലിലാണ് പ്രതിയെ പിടികൂടിയത്. തുടർന്ന് യുവതിയുടെ പരാതിയിൽ കേസ് രജിസ്റ്റർ ചെയ്യുകയായിരുന്നു. പിടിയിലായ പ്രതിയിൽ നിന്നും ദൃശ്യങ്ങൾ അടങ്ങിയ മൊബൈൽ ഫോൺ കണ്ടെടുത്തു. . മെഡിക്കൽ കോളേജ് ഇൻസ്പെക്ടർ എസ്.എച്ച്.ഒ പി.ഹരിലാൽ SI മാരായ പ്രശാന്ത്.സി.പി, പ്രിയ എ.എസ്.ഐ പ്രീജ സിനിയർ സിവിൽ പോലീസ് ഓഫീസർമാരായ ബിജു, അനിൽ, ഷൈജു എന്നിവരടങ്ങിയ സംഘമാണ് പ്രതിയെ പിടികൂടിയത്.