അരിഷ്ടക്കടയുടെ മറവിൽ വിദേശമദ്യ വില്പന നടത്തിവന്ന പ്രതി പിടിയിൽ

വാമനപുരം എക്സൈസ് റേഞ്ച് ഇൻസ്പെക്ടർ ജി. മോഹൻകുമാറും പാർട്ടിയും ചേർന്ന് പാലോട് ജംഗ്ഷന് സമീപം പ്രവർത്തിക്കുന്ന രമണി ആയുർവേദ വൈദ്യശാല & അങ്ങാടി കടയിൽ നടത്തിയ പരിശോധനയിൽ അനധികൃത മദ്യ കച്ചവടം നടത്തിയതിന് പാലോട് പ്ലാവറ ശ്രീനിലയത്തിൽ സദാനന്ദൻ മകൻ അനിൽ എന്ന് വിളിക്കുന്ന അനിൽ സദാനന്ദനെ അറസ്റ്റ് ചെയ്തു കേസെടുത്തു. 250 ml ന്റെ കുപ്പികളിൽ വില്പനയ്ക്ക് സൂക്ഷിച്ചിരുന്ന മദ്യമാണ് പിടികൂടിയത്. കൂടാതെ ഈ കടയിൽ സാധുവായ ലൈസൻസോ, രേഖകളോ ഒന്നുമില്ലാതെ സൂക്ഷിച്ചിരുന്ന 91 കുപ്പി (40.950 ലിറ്റർ ) അരിഷ്ടാസവങ്ങളും പിടികൂടി. അനധികൃതഅരിഷ്ടക്കടയുടെ മറവിൽ ബിവറേജ് ഷോപ്പുകളിൽ നിന്നും മദ്യം വാങ്ങി കൂടിയ വിലയ്ക്ക് ചെറു കുപ്പികളിലാക്കി വിറ്റു വരവേയാണ് പ്രതി പിടിയിലാകുന്നത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ 14 ദിവസത്തേക്ക് റിമന്റ് ചെയ്തു. വാമനപുരംഎക്സൈസ് റെയിഞ്ച് പരിധിയിലെ മദ്യ-മയക്കുമരുന്ന് വിൽപ്പനയും, നിരോധിത പുകയില ഉൽപ്പന്നങ്ങളുടെ വിൽപ്പനയും മറ്റും സംബന്ധിച്ച പരാതികൾ 0472-2837505, 9400069421 എന്നീ നമ്പറുകളിൽ വിളിച്ച് അറിയിക്കാവുന്നതാണെന്നും, ലഭിക്കുന്ന വിവരങ്ങൾ രഹസ്യമായി സൂക്ഷിച്ച് പരിശോധനകൾ നടത്തി കർശന നിയമനടപടിയിൽ സ്വീകരിക്കുന്നതാണെന്നും എക്സൈസ് ഇൻസ്പെക്ടർ അറിയിച്ചു. പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടറെ കൂടാതെ സിവിൽ എക്സൈസ് ഓഫീസർമാരായ അനീഷ്, ആദർശ്, ഷിജിൻ വനിതാ സിവിൽ എക്സൈസ് ഓഫീസർ ഹിമാലത എന്നിവരും ഉണ്ടായിരുന്നു.

Latest

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി...

വക്കം ഖാദറിൻറെ 82 മത് രക്തസാക്ഷിത്വ ദിനാചരണം വക്കം ഖാദർ അനുസ്മരണ വേദിയുടെ നേതൃത്വത്തിൽ സംഘടിപ്പിച്ചു

ഇന്ത്യൻ സ്വാതന്ത്ര്യ സമര രംഗത്തെ ധീര രക്തസാക്ഷി ഐഎൻഎ നേതൃ ഭടനായിരുന്ന...

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു.

മുൻ തിരുവനന്തപുരം ജില്ലാ കളക്ടർ എം നന്ദകുമാർ അന്തരിച്ചു. ചികിത്സാ പിഴവിനെ...

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി വെട്ടേല്‍ക്കുകയും ചെയ്തു.

ഓണാഘോഷങ്ങള്‍ക്കിടെ മാരകായുധങ്ങളുമായി കടന്നു കയറി അക്രമം അഴിച്ചുവിടുകയും യുവതിയടക്കം മൂന്നുപേർക്ക് ഗുരുതരമായി...

ഷട്ടർ പൊളിച്ചു ബാങ്കിനുള്ളിൽ കയറി, പ്രതി പോലീസ് പിടിയിൽ.

നിലമേലിൽ സ്വകാര്യ ബാങ്കിൽ മോഷണശ്രമം നടത്തിയ പ്രതി പിടിയിൽ. നിലമേൽ...

ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം അവധി

ഓണം വാരാഘോഷ സമാപന ഘോഷയാത്രയോടനുബന്ധിച്ച് ചൊവ്വാഴ്ച (9.9.2025) ഉച്ചക്ക് ശേഷം...

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി.

കഴക്കൂട്ടം ഉള്ളൂര്‍ക്കോണത്ത് മകനെ പിതാവ് വെട്ടിക്കൊലപ്പെടുത്തി. ഉള്ളൂര്‍കോണം വലിയവിള പുത്തന്‍വീട്ടില്‍ ഉല്ലാസിനെ...

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി.

തിരുവോണ ദിനത്തില്‍ അമ്മത്തൊട്ടിലില്‍ പുതിയ അതിഥി എത്തി. തുമ്ബ എന്നാണ് കുഞ്ഞിന്...

തിരുവനന്തപുരത്ത് പതിനേഴ് കാരന് അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു.

തിരുവനന്തപുരം: സംസ്ഥാനത്ത് വീണ്ടും അമീബിക്ക് മസ്തിഷ്ക ജ്വരം സ്ഥിരീകരിച്ചു. തിരുവനന്തപുരത്ത് പതിനേഴുകാരനാണ് രോ​ഗം സ്ഥിരീകരിച്ചത്. പിന്നാലെ ആക്കുളം ടൂറിസ്റ്റ് വില്ലേജിലെ സ്വിമ്മിംഗ് പൂൾ ആരോഗ്യവകുപ്പ് പൂട്ടി. വെള്ളത്തിന്റെ സാമ്പിളുകൾ ആരോഗ്യവകുപ്പ് ശേഖരിച്ചിട്ടുണ്ട്. ഇന്നലെയാണ്...

ആറ്റിങ്ങലിൽ മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.

ആറ്റിങ്ങൽ:മുക്ക്പണ്ടം പണയം വയ്ക്കാൻ ശ്രമിയ്ക്കുന്നതിനിടെ രണ്ടു പേർ പൊലീസിൻ്റെ പിടിയിൽ.ആറ്റിങ്ങൽ അവനവഞ്ചേരി അമ്പലമുക്ക് എസ്.ഡി ഗോൾഡ് ലോൺസ് ആൻഡ് ഫിനാൻസിൽ ഉച്ചയ്ക്ക് പന്ത്രണ്ടരയോടെ മണിയോടെ മുക്കുപണ്ടമായ വള പണയം വയ്ക്കാനായി...

ചിറയിൻകീഴിൽ ബിരുധ വിദ്യാർത്ഥി വീടിനുള്ളിൽ തൂങ്ങി മരിച്ച നിലയിൽ കണ്ടെത്തി.

ചിറയിൻകീഴ് പൊടിയന്റെ മുക്ക് സുനിത ഭവനിൽ സുധീഷ് കുമാറിന്റെയും ലതയുടെയും മകൾ അനഘ സുധീഷ് ആണ് വീടിനുള്ളിൽ തൂങ്ങിമരിച്ച നിലയിൽ കണ്ടെത്തിയത്. തുമ്പ സെന്റ് സേവിയേഴ്സ് കോളേജിലെ രണ്ടാംവർഷ ബിരുദ വിദ്യാർത്ഥിനിയാണ്...
error: Content is protected !!