നിയമസഭ കയ്യാങ്കളി കേസ് പിൻവലിക്കാനുള്ള സർക്കാർ ആവശ്യം സുപ്രീംകോടതി തള്ളി.
സഭയുടെ പരിരക്ഷ ക്രിമിനൽ കുറ്റം ചെയ്യാനുള്ള പരിരക്ഷ അല്ല എന്ന് ജസ്റ്റിസ് ഡി. വൈ ചന്ദ്രചൂഡ പറഞ്ഞു. പ്രോസിക്യൂട്ടറുടെ നടപടി അംഗീകരിക്കാനാകില്ല എന്നും കോടതി പറഞ്ഞു.സംസ്ഥാന സർക്കാരിന്റെ ആവശ്യം ആദ്യം തന്നെ കോടതി തള്ളിയിരുന്നു.രൂക്ഷ വിമർശനമാണ് കോടതി സർക്കാരിനെതിരെ ഉന്നയിച്ചത്.
കേസിലെ എല്ലാ പ്രതികളും വിചാരണ നേരിടണം എന്ന് സുപ്രീം കോടതി പറഞ്ഞു.കേസിൽ ഉൾപ്പെട്ട 6 ഇടത് നേതാക്കൾ വിചാരണ നേരിടേണ്ടി വരും.പൊതുമുതൽ നശിപ്പിച്ചുകൊണ്ടുള്ള അഭിപ്രായ സ്വാതന്ത്ര്യം അംഗീകരിക്കാൻ ആകില്ല എന്നും ഇത് ക്രിമിനൽ നടപടി ആണെന്നും കോടതി ചൂണ്ടിക്കാട്ടി.വി .ശിവൻകുട്ടി, ഇ. പി ജയരാജൻ, കെ. ടി ജലീൽ, കെ. അജിത്, സി. കെ സദാശിവൻ, കെ. കുഞ്ഞഹമ്മദ് എന്നിവർ വിചാരണ നേരിടണം എന്ന് കോടതി പറഞ്ഞു.