ഉറക്കത്തിൽ നിന്ന് എഴുന്നേൽപിക്കാൻ വൈകി എന്ന കാരണത്താൽ മകൻ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തി. തൃശൂരാണ് സംഭവം. വെൽഡിങ് ജോലിക്കാരനായ റിജോ ആണ് അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തിയത്. കോടന്നൂർ ആര്യംപാടം ചിറമ്മൽ വീട്ടിൽ ജോയിയാണ് (60) മരിച്ചത്. റിജോ ഇന്നലെ വൈകിട്ട് 5ന് പണി കഴിഞ്ഞ് മദ്യപിച്ച് വീട്ടിലെത്തി രാത്രി 8.15ന് വിളിക്കണമെന്ന് വീട്ടുകാരോട് പറഞ്ഞ് ഏൽപ്പിച്ച് ഉറങ്ങി.8 .15 നു പകരം
8 .30 നാണ് തന്നെ ഉറക്കത്തിൽ വിളിച്ചത് എന്നും പറഞ്ഞ് തർക്കം ആരംഭിച്ച റിജോ അച്ഛനെ മർദ്ദിച്ച് കൊലപ്പെടുത്തുകയായിരുന്നു. സാരമായി പരുക്കേറ്റ ജോയിയെ ആശുപത്രിയിൽ എത്തിച്ചെങ്കിലും ജീവൻ രക്ഷിക്കാനായിരുന്നില്ല.