കണ്ടം ചെയ്ത ksrtc യുടെ ബസ് ഇനി ktdc യുടെ ശീതികരിച്ച ഭക്ഷണ ശാലയാകുന്നു. വൈക്കത്തെ കയലോരത്തു 40 ലക്ഷം രൂപ ചിലവൊഴിച്ചാണ് നിർമ്മിക്കുന്നത്. നിർമാണം ഉടൻ പൂർത്തി ആക്കി അടുത്തമാസം മുതൽ പ്രവർത്തനം ആരംഭിക്കാനാണ് ലക്ഷ്യമിടുന്നത്.
ആലുവയിൽ നിന്നും 3 ആഴ്ച മുൻപാണ് ഈ ബസ് വയ്ക്കത്തെത്തിച്ചത്. കായലിനോട് ചേർന്നുള്ള ബീച്ചിന്റെ ഭാഗത്തെ 50 സെന്റിലാണ് നിർമ്മിക്കുന്നത്. സഞ്ചരികളെ ആകർഷിക്കാൻ ഇരുന്നിലകളിൽ ആയാണ് നിർമാണം പുരോഗമിക്കുന്നത്. താഴത്തെ നില ശീതികരിച്ചതാണ്. മുകളിലത്തെ ഓപ്പൺ റെസ്റ്റോറന്റിൽ കായൽ കാഴ്ചകൾ കണ്ട് ഭക്ഷണം കഴിക്കാം
പൊതുജനങ്ങൾക്ക് കൂടി പ്രയോജനപ്പെടുന്ന തരത്തിൽ ആധുനിക സൗകര്യത്തോടുകൂടിയശോചാലയവും ഇതിനോടൊപ്പമുണ്ട്. സ്വദേശ വിദേശ സഞ്ചരികളെ കുടുംബ സമേതം ആകർഷിക്കുന്ന തരത്തിലാണ് ഇവ ഒരുങ്ങുന്നത്. ഈ സംരംഭം വിജയിച്ചാൽ മറ്റു ജില്ലകളിലേക്കും വ്യാപിപ്പിക്കാൻ ktdc തീരുമാനിച്ചിട്ടുണ്ട്.
വാടകവീട്ടിൽ നിന്നും സ്വന്തം വീടെന്ന സങ്കൽപ്പം ചുരുങ്ങിയ ചിലവിൽ യാഥാർത്ഥ്യമാക്കാം : PADMASHREE Gopal Shankar
[fb_plugin video href=”https://www.facebook.com/107537280788553/videos/921392708433727″ ]