തിരഞ്ഞെടുപ്പ് പ്രചാരണത്തിന് ഭാഗമായി മുന്നിലെത്തിയ പ്രധാനമന്ത്രി നരേന്ദ്രമോദി തന്റെ പ്രസംഗം ആരംഭിച്ചത് ശരണം വിളിച്ചു കൊണ്ട് ആയിരുന്നു. കോന്നിയിൽപൊതു പരിപാടിയിൽ പങ്കെടുത്ത നരേന്ദ്രമോദി കേരളത്തിലെ രാഷ്ട്രീയ സാഹചര്യം മാറി എന്നും പറഞ്ഞു. പത്തനംതിട്ട ജില്ലയിലെ എൻഡിഎ സ്ഥാനാർഥികൾ എല്ലാവരും വേദിയിലുണ്ടായിരുന്നു.
കേരളത്തിലെ ജനങ്ങൾ എൻഡിഎയുടെ വികസനലക്ഷ്യങ്ങൾ മനസ്സിലാക്കി ഒപ്പം ഉണ്ടാകുമെന്നും നരേന്ദ്രമോദി പ്രസംഗത്തിൽ പറഞ്ഞു. ഇ.ശ്രീധരൻ കേരളത്തിലെ രാഷ്ട്രീയ ഗതി മാറ്റുന്ന ആൾ ആകുമെന്ന് നരേന്ദ്രമോദി പറഞ്ഞു. പത്തനംതിട്ട ആത്മീയതയുടെ മണ്ണാണ് എന്നും കേരളത്തിലെ രാഷ്ട്രീയ ചിത്രം മാറി കഴിഞ്ഞുവെന്നും മോദി കൂട്ടിച്ചേർത്തു.
എൽഡിഎഫിനെയും യുഡിഎഫിനെയും ശക്തമായ ഭാഷയിൽ വിമർശിക്കുകയാണ് തന്റെ പ്രസംഗത്തിലൂടെ മോദി ചെയ്തത്. ഇരുമുന്നണികൾക്കും ഭരണത്തിൽ ആർത്തിയാണ് എന്നും ഇരുമുന്നണികളും ദുരഭിമാന ത്തിന്റെ യും രാഷ്ട്രീയത്തെയും പ്രതീകമാണെന്നും മോദി പറഞ്ഞു. കേരളത്തിൽ ഇപ്പോൾ അഴിമതിയുടെ കാര്യത്തിൽ ഉള്ള മത്സരമാണ് നടക്കുന്നതെന്നും ഇരുമുന്നണികളും വോട്ട് ബാങ്ക് രാഷ്ട്രീയത്തിന് ആണ് മുൻഗണന നൽകുന്നതെന്നും മോദി തന്റെ പ്രസംഗത്തിൽ കൂട്ടിച്ചേർത്തു.
ഇത്തവണ കേരളത്തിൽ ബിജെപി ശക്തമായ മുന്നേറ്റം സൃഷ്ടിക്കുമെന്നും പ്രധാനമന്ത്രി പ്രസംഗത്തിൽ പറഞ്ഞു. കോന്നിയിലെ പൊതു പരിപാടിക്കുശേഷം നരേന്ദ്രമോദി വൈകുന്നേരം തിരുവനന്തപുരം കഴക്കൂട്ടത്ത് ഗ്രീൻഫീൽഡ് സ്റ്റേഡിയത്തിൽ മഹാ റാലിയിൽ പങ്കെടുക്കും.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]