തിരുവനന്തപുരം – വ്രത ശുദ്ധിയുടെ നിറവിൽ ഭക്തലക്ഷം കാത്തി രിക്കുന്ന ആറ്റുകാൽ ഭഗവതി ക്ഷേത്രത്തിലെ പൊങ്കാല മഹോത്സവത്തിന് ഇന്ന് തുടക്കം.കോവിഡ് വ്യാപന ഭീതി നിലനിൽക്കുന്നതിനാൽ കർശന സുരക്ഷാ ക്രമീകരണങ്ങളോടെയാണ് 10 നാൾ നീണ്ട ഉത്സവം ഇക്കുറി നടത്തുന്നത്. ഒരുക്കങ്ങളെല്ലാം പൂർത്തിയായതായി ക്ഷേത്ര ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു. 27 നു രാ വിലെ 10.50 നാണ് അടുപ്പുവെട്ട്. വൈകിട്ട് 3.40 ന് പൊങ്കാല നിവേദ്യം .
ഉത്സവത്തിനു തുടക്കം കുറിച്ചു കൊണ്ടുള്ള കാപ്പുകെട്ട് ചടങ്ങ് ഇന്നു രാവിലെ 9.45 നാണ്. വ്രത ശുദ്ധിയോടെ തയാറാക്കുന്ന കാപ്പും പുറുത്തി നാരും ക്ഷേത്രത്തി ലെത്തിച്ച് പുണ്യാഹം തളിക്കും. തന്ത്രി തെക്കേടത്ത് കുഴിക്കാട്ടില്ല പരമേശ്വരൻ വാസ.ആറ്റുകാലിൽ ഇന്ന്പള്ളിയുണർത്തൽപുലർച്ചെ 4.30നിർമാല്യ ദർശനം, 5.00
അഭിഷേകം, 5.30ദീപാരാധന, 6.05ഉഷപൂജ, ദീപാരാധന 6.40 ഉഷ ശ്രീബലി ,
6.50കളഭാഭിഷേകം, 7.15പന്തീരടി പൂജ, 8.30ലക്ഷാർച്ചന ,8.45,ഉച്ചപൂജ, 11.30ദീപാരാധന ,22.00നട അടക്കൽ ,1.00നട തുറക്കൽ, വൈകിട്ട് 5.00ദീപാരാധന, 6.45ഭഗവതി സേവാ ,7.15അത്താഴ പൂജ ,9.00ദീപാരാധന, 9.15അത്താഴ ശ്രീബലി 9.30ദീപാരാധന ,12.00നട അടക്കൽ ,1.00തിരിപ്പാട് രണ്ടു കാപ്പുകളിൽ ഒന്ന് ദേവിയുടെ ഉടവാളിലും മറ്റൊന്ന് ക്ഷേത്ര മേൽശാന്തി പി. ഈശ്വ രൻ നമ്പൂതിരിയുടെ കയ്യിലുമായി കെട്ടുന്നത് ചടങ്ങാണിത്. കാപ്പ് അണിയുന്നതോടെ മേൽശാന്തിപുറപ്പെടാ ശാന്തി ആകും.
ഉത്സവത്തിന്റെ പ്രധാന ചടങ്ങായ തോറ്റം പാട്ടിനു ഇന്ന് തുടക്കം ആകും. ചിലപ്പതികാരത്തിന്റെ കണ്ണകിയുടെ കഥയാണ് പാട്ടുകാർ തോറ്റം പട്ടിലൂടെ അവതരിപ്പിക്കുന്നത്. ഓരോ ദിവസവും അവതരിപ്പിക്കുന്ന കഥാഭാഗവും ചടങ്ങ്കളും തമ്മിൽ ബന്ധമുണ്ട് അംബാലിക ഓഡിറ്റോറിയത്തിൽ നടത്തുന്ന കല പരിപാടികളുടെ ഉദ്ഘടനം നടൻ നെടുമുടി വേണു ഇന്ന് വൈകിട്ടു 6.30 ന് നടത്തും.ആറ്റുകാൽ അംബാ പുരസ്കാരം അദ്ദേഹം സ്വീകരിക്കും.
ഒരു ദിവസം 5000 പേർക്ക് ദേവീ ദർശനത്തിനു സൗകര്യമൊരുക്കി യതായി ട്രസ്റ്റ് ഭാരവാഹികൾ അറിയിച്ചു.പ്രധാന കവാടം വഴി മാത്രമേ ഭക്തരെ പ്രവേശിപ്പിക്കൂ. തെക്കേ നട വഴി പുറത്തിറങ്ങാം. പണ്ടാര അടുപ്പിൽ മാത്രമേ പൊങ്കാല സമർ പ്പണമുണ്ടാകു. ഭക്തർക്ക് വീടുകളിൽ പൊങ്കാലയർപ്പിക്കാം. നിവേദ്യ സമയത്ത് സ്വയം നി വേദിക്കുകയും ചെയ്യാം.താലപ്പൊലി, വിളക്കുകെട്ട് എഴുന്നള്ളത്ത് തുടങ്ങിയവയും കോവി ഡ് പ്രോട്ടോക്കോൾ പാലിച്ചാകുംനടത്തുക.