ദക്ഷിണ റെയില്‍വേയുടെ ഔദ്യോഗിക ഫേസ്ബുക്ക് പേജ് ഹാക്ക് ചെയ്തു. പേജിന്റെ പ്രൊഫൈല്‍ പിക്ചര്‍ മാറ്റുകയും സ്റ്റോറിയായി അശ്ലീല ചുവയുള്ള ചിത്രം പോസ്റ്റ് ചെയ്യുകയും ചെയ്തിട്ടുണ്ട്. പേജില്‍ നിന്ന് ചില പോസ്റ്റുകള്‍ക്ക് താഴെ വിയറ്റ്‌നാമീസ് ഭാഷയില്‍ കമന്റ് വന്നതായും റിപ്പോര്‍ട്ടുണ്ട്.
റെയിൽവേ മന്ത്രാലയം, ഇലക്‌ട്രോണിക്‌സ് മന്ത്രാലയം, ഐടി മന്ത്രാലയം, ഫേസ്ബുക്ക് ഉദ്യോഗസ്ഥർ എന്നിവരുടെ പിന്തുണയോടെ ദക്ഷിണ റെയിൽവേ ഫേസ്ബുക്ക് അക്കൗണ്ട് പുനഃസ്ഥാപിച്ചു. ഹാക്കറുടെ ആക്‌സസ് പൂർണ്ണമായും നീക്കം ചെയ്‌തതായി ദക്ഷിണ റെയിൽവേ ഫേസ്ബുക്ക് പോസ്റ്റിൽ പറയുന്നു.