നിർണായക തീരുമാനങ്ങളുമായി കോൺഗ്രസ് സ്ഥാനാർത്ഥി നിർണയത്തിന്റെ സാധ്യത പട്ടിക പുറത്ത്. അരുവിക്കര, കോവളം, തിരുവനന്തപുരം എന്നീ മണ്ഡലങ്ങളിൽ സിറ്റിംഗ് എംഎൽഎ മാരെ തന്നെ നിലനിർത്താൻ പാർട്ടി നേതൃത്വം നേരത്തെ തീരുമാനം എടുത്തിരുന്നു.
വാമനപുരം നിയോജക മണ്ഡലത്തിൽ ആനാട് ജയന്റെ പേരാണ് പരിഗണിച്ചിരിക്കുന്നത്. നെടുമങ്ങാട് മണ്ഡലത്തിൽ ബി ആർ എം ഷഫീറിന്റെയും എം. എ. ലത്തീഫിന്റെയും പേരുകളാണ് പട്ടികയിൽ ഉൾപ്പെട്ടിട്ടുള്ളത്.
വർക്കല നിയോജകമണ്ഡലത്തിൽ അഡ്വ. ഷാലി ബാലകൃഷ്ണൻ പട്ടികയിൽ ഇടം പിടിച്ചു. നെയ്യാറ്റിൻകരയിൽ ആർ സെൽവരാജിന്റെയും പ്രാണ കുമാറിന്റെയും പേരുകളാണ് പട്ടികയിലുള്ളത്. കഴക്കൂട്ടത്ത് ജെ. എസ്. അഖിലിനെയാണ് പരിഗണിച്ചിരിക്കുന്നത്. പാറശാലയിൽ അൻസജിതാ റസ്സലിനെയും ഉൾക്കൊളളിച്ചിട്ടുണ്ട്. നേമം, വട്ടിയൂർക്കാവ് മണ്ഡലങ്ങൾ മാറ്റിനിർത്തി സ്ഥാനാർത്ഥി പട്ടിക പുറത്തിറക്കാനാണ് പാർട്ടി നേതൃത്വം തീരുമാനിച്ചിരിക്കുന്നത്.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]