ഇത്തവണത്തെ നിയമസഭ തിരഞ്ഞെടുപ്പിലേക്കുള്ള മുസ്ലീം ലീഗ് സ്ഥാനാർത്ഥി പട്ടിക പുറത്ത് വിട്ടു. ഇത്തവണ 27 സീറ്റുകളിലാണ് ലീഗ് സ്ഥാനാർത്ഥികൾ മത്സരിക്കുന്നത്. കഴിഞ്ഞ തവണ 26 സീറ്റുകളിലാണ് ലീഗ് മത്സരിച്ചത്. ഇത്തവണത്തെ സ്ഥാനാർത്ഥി പട്ടികയിൽ വനിതാ സ്ഥാനാർത്ഥിയെ ഉൾക്കൊള്ളിച്ചിരിക്കുകയാണ് ലീഗ്. 1996 ലാണ് വനിതാ സ്ഥാനാർത്ഥിയെ മുസ്ലീം ലീഗ് അവസാനമായി മത്സരിപ്പിച്ചത്. VK ഇബ്രാഹിം കുഞ്ഞിന് ഇത്തവണ സീറ്റില്ല. ലോക്സഭയിലേക്ക് എം. പി അബ്ദു സമദ് സമദാനി മത്സരിക്കും. രാജ്യ സഭ സീറ്റിൽ പി. വി. അബ്ദുൽ വഹാബും മത്സരിക്കും.
ലീഗ് സ്ഥാനാർത്ഥികൾ
- മഞ്ചേശ്വരം – എ കെ എം അഷറഫ്
- കാസറഗോഡ് – എൻ എ നെല്ലിക്കുന്ന്
- അഴീക്കോട് – കെ എം ഷാജി
- കൂത്തുപറമ്പ് – പൊട്ടങ്കണ്ടി അബ്‌ദുള്ള
- കുറ്റിയാടി – പാറക്കൽ അബ്‌ദുള്ള,
- കോഴിക്കോട് സൗത്ത് – നൂർബിന റഷീദ്
- കുന്നമംഗലം – ദിനേഷ് പെരുമണ്ണ
- തിരുവമ്പാടി – സി പി ചെറിയ മുഹമ്മദ്
- മലപ്പുറം – ഉബൈദുള്ള
- വള്ളിക്കുന്ന് – അബ്ദുൽ ഹമീദ് മാസ്റ്റർ
- കൊണ്ടോട്ടി – പി വി ഇബ്രാഹിം
- ഏറനാട് – പി കെ മജീദ്
- മഞ്ചേരി- അഡ്വ യു എ ലത്തീഫ്
- പെരിന്തൽമണ്ണ – നജീബ് കാന്തപുരം
- താനൂർ – പി കെ ഫിറോസ്
- കോട്ടക്കൽ – അബ്ദുൽ ഹുസൈൻ
- മംഗട – മഞ്ഞളാംകുഴി അലി
- വേങ്ങര – പി കെ കുഞ്ഞാലിക്കുട്ടി
- തിരൂർ – കുറക്കോളി മൊയ്ദീൻ
- ഗുരുവായൂർ – അഡ്വ. കെ എൻ എ ഖാദർ
- തിരൂരങ്ങാടി – കെ പി എ മജീദ്
- മണ്ണാർക്കാട് – അഡ്വ. എൻ ഷംസുദീൻ
- കളമശ്ശേരി – അഡ്വ വി ഇ ഗഫൂർ
- കൊടുവള്ളി – എം കെ മുനീർ
- കോങ്ങാട് – യു സി രാമൻ
പുനലൂർ, ചടയമംഗലം, പേരാമ്പ്ര എന്നീ മണ്ഡലങ്ങലിലെ സ്ഥാനാർത്ഥികളെ പിന്നീട് പ്രഖ്യാപിക്കും.
പ്രകൃതിയുടെ വരദാനമായ പൊന്മുടി
[fb_plugin video href=”https://www.facebook.com/107537280788553/videos/902585520503005″ ]