വേങ്ങര: വേങ്ങരയിൽ നടക്കുന്ന മത്സരത്തിൽ നിന്ന് പിന്മാറുന്നു എന്ന് ആദ്യ ട്രാൻസ്ജെൻഡർ സ്ഥാനാർത്ഥി പറഞ്ഞു. DSJP സ്ഥാനാർത്ഥിയായ അനന്യ കുമാരി അലക്സാണ് തിരഞ്ഞെടുപ്പിൽ നിന്നും പിന്മാറിയത്. DSJP നേതാക്കൾ ഭീഷണിപ്പെടുത്തുന്നതിനാൽ ആണ് മത്സരത്തിൽ നിന്നും പിൻവാങ്ങുന്നതെന്നും അനന്യ കുമാരി അലക്സ് പറഞ്ഞു. കേരള നിയമസഭയിലേക്ക് ജനവിധി തേടുന്ന ആദ്യ ട്രാന്‍സ്‌ജെന്‍ഡര്‍ സ്ഥാനാര്‍ഥിയായിരുന്നു അനന്യ. മേക്കപ്പ് ആര്‍ട്ടിസ്റ്റും വാര്‍ത്താ അവതാരകയും കേരളത്തിലെ ആദ്യ ട്രാന്‍സ് ജെന്‍ഡര്‍ റേഡിയോ ജോക്കിയും കൂടിയാണ് അനന്യ കുമാരി. കൊല്ലം പെരുമണ്‍ സ്വദേശിനിയാണ്.
പാര്‍ട്ടി നിര്‍ദേശത്തെ തുടര്‍ന്നാണ് കൊല്ലം പെരുമണ്‍ സ്വദേശിയായ താന്‍ വേങ്ങരയിലെ സ്ഥാനാര്‍ത്ഥിയായതെന്ന് അനന്യ തന്നെ പറഞ്ഞിരുന്നു. അതേസമയം നിയമസഭാ തെരഞ്ഞെടുപ്പില്‍ ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥികളെ നിര്‍ത്തിയിട്ടില്ലെന്ന് പാര്‍ട്ടി അധ്യക്ഷന്‍ കെ.എസ്.ആര്‍ മേനോന്‍ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു.
ഡി.എസ്.ജെ.പി സ്ഥാനാര്‍ത്ഥികളെന്ന പേരില്‍ മത്സരരംഗത്തുള്ളവര്‍ക്ക് പാര്‍ട്ടിയുമായി ബന്ധമില്ലെന്നും ഇക്കാര്യം ചൂണ്ടികാണിച്ച് കേന്ദ്ര സംസ്ഥാന തെരഞ്ഞെടുപ്പ് കമ്മീഷനുകള്‍ക്ക് പരാതി നല്‍കിയിട്ടുണ്ടെന്നുമായിരുന്നു കെ.എസ്.ആര്‍ മേനോന്‍ പറഞ്ഞത്.
നിങ്ങളുടെ സംരംഭക സ്വപ്നങ്ങൾക്ക് ഇനി പണമൊരു തടസ്സമല്ല; പുതിയ ആശയങ്ങളുമായി SMART SERVICE SOCIETY
[fb_plugin video href=”https://www.facebook.com/107537280788553/videos/2996665007322555″ ]