ടെസ്ലയുടെ കാര്‍മേക്കേഴ്‌സ് ആപ്പ് തകരാറിലായതോടെ കാര്‍ സ്റ്റാര്‍ട്ട് പോലും ചെയ്യാനാവാതെ നിരവധിപ്പേര്‍ കുടുങ്ങി. വാഹനവുമായി മൊബൈല്‍ ഫോണ്‍ കണക്ട് ചെയ്യാന്‍ സാധിക്കാതെ എറര്‍ മെസേജ് ലഭിച്ചുവെന്നാണ് നിരവധിപ്പേര്‍ ട്വിറ്ററിലൂടെ പരാതിപ്പെടുന്നത്.
അതേസമയം, ഉപയോക്താക്കള്‍ സമൂഹമാധ്യമങ്ങളില്‍ പരാതിപ്പെട്ടതിന് പിന്നാലെ തകരാറ് പരിശോധിക്കുകയാണെന്ന് ടെസ്ല മേധാവി ഇലോണ്‍ മസ്‌ക് വിശദമാക്കുകയും ചെയ്തു. ആപ്പ് ഓണ്‍ലൈനില്‍ ഉടന്‍ തിരിച്ചെത്തുമെന്നാണ് ഇലോണ്‍ മസ്‌ക് പരാതികളോട് പ്രതികരിച്ചത്. ഓഫീസില്‍ നിന്ന് വീട്ടിലേക്കുള്ള യാത്രയ്ക്കിടെ വഴിയില്‍ കുടുങ്ങിയവരടക്കമാണ് പരാതിപ്പെട്ടിരിക്കുന്നത്.
വെള്ളിയാഴ്ച വൈകുന്നേരത്തോടെ അഞ്ഞൂറില്‍ അധികം കാര്‍ ഉടമകളാണ് പരാതിയുമായി എത്തിയത്. എന്നാല്‍ ഇതില്‍ ഏറിയ പങ്കും തകരാറുകള്‍ പരിഹരിച്ചതായും അറുപതോളം പരാതികളാണ് പരിഹരിക്കാനുള്ളതെന്നുമാണ് ടെസ്ല ഇതിനോടകം വിശദമാക്കിയിട്ടുള്ളത്. തകരാറ് നേരിട്ടവരോട് ക്ഷമാപണം നടത്തിയ മസ്‌ക് ഇനി ഇത്തരം പ്രശ്‌നം ഉണ്ടാവില്ലെന്നും ട്വീറ്റിലൂടെ വിശദമാക്കിയിട്ടുണ്ട്.
അതേസമയം, തകരാറിലായ കാര്‍ സ്റ്റാര്‍ട്ട് ചെയ്യാന്‍ ആപ്പ് മാത്രമല്ല വഴിയെന്നാണ് വാഹന വിദഗ്ധര്‍ പറയുന്നത്. ആപ്പിനെ മാത്രം വിശ്വസിച്ച ഉടമകള്‍ക്കാണ് ഇത്തരത്തില്‍ തകരാറ് പണി കൊടുത്തതെന്നുമാണ് വാഹന വിദഗ്ധര്‍ പറയുന്നത്. പുറത്തുപോകുമ്പോള്‍ എ.ടി.എം കാര്‍ഡ് മറക്കുന്നതു പോലെയാണ് ആപ്പിനെ മാത്രം വിശ്വസിച്ച് കാര്‍ എടുക്കുന്നതെന്നാണ് ബര്‍മിങ്ഹാം ബിനിസ് സ്‌കൂളിലെ പ്രൊഫസറായ ഡേവിഡ് ബെയ്‌ലി പ്രതികരിക്കുന്നത്. എന്നാല്‍ ഇന്നലെയുണ്ടായ തകരാറില്‍ ബെയ്‌ലിയും കുറച്ചുനേരം കുടുങ്ങിയിരുന്നതായാണ് റിപ്പോര്‍ട്ട്.
കോർപ്പറേഷൻ ഖജനാവ് നിറച്ച് ലുലുമാൾ, ഉദ്ഘാടനം ഡിസംബർ 16ന്
[fb_plugin video href=”https://www.facebook.com/varthatrivandrumonline/videos/871721043526860″ ]