തിരുവനന്തപുരം∙ മുൻമന്ത്രി കടകംപള്ളി സുരേന്ദ്രനും മുൻ സ്പീക്കർ പി.ശ്രീരാമകൃഷ്ണനും എതിരെ ഗുരുതരമായ ആരോപണവുമായി നയതന്ത്ര സ്വർണക്കടത്തുകേസിലെ പ്രതി സ്വപ്ന സുരേഷ്. ചാനലിനു നൽകിയ അഭിമുഖത്തിലാണ് സ്വപ്നയുടെ ആരോപണം. ഇരുവരെയും കുറിച്ചുള്ള ചോദ്യത്തിന് ‘വുമണൈസര്‍’ എന്നായിരുന്നു സ്വപ്നയുടെ പ്രതികരണം.‘‘വുമണൈസര്‍, പതെന്റിക്, ചൈൽഡിഷ്, ചീപ്പ്, ഫ്രസ്ട്രേറ്റഡ്, ജെന്റിൽമാൻ. മന്ത്രിസ്ഥാനത്തിരുന്നുകൊണ്ട് എങ്ങനെയാണ് ഇങ്ങനെയുള്ള കാര്യങ്ങൾ ചെയ്യാനാകുന്നത്. പൊലീസും ക്രൈംബ്രാഞ്ചുമൊക്കെ മന്ത്രിമാരുടെ ഫോണുകൾ നിരീക്ഷിക്കണം. ശ്രീരാമകൃഷ്ണനൊക്കെ ഫ്രസ്ട്രേറ്റഡ് ആണ്’’.
‘‘പരസ്യമായി പെണ്ണുപിടിക്കാനും അവരുടെ ലൈംഗിക താൽപര്യങ്ങൾ നിറവേറ്റാനും നാട്ടിൽ തന്നെ ഒരു പ്ലാറ്റ്ഫോം തുറന്നുകൊടുക്കണം. അല്ലെങ്കില്‍ പാവപ്പെട്ട സ്ത്രീകൾ ജോലി അന്വേഷിച്ചു പോകുമ്പോൾ, പണം ഇല്ലാത്ത പെണ്ണുങ്ങൾ ആണെങ്കിൽ കൂടെക്കിടക്കാൻ വിളിക്കും. ഞാന്‍ ശക്തമായ ഒരു പദവിയിൽ ഇരുന്നിട്ടും എന്നെ ഈ രീതിയിൽ സമീപിച്ചു. അപ്പോൾ സാധാരണ സ്ത്രീകളെയും പെൺകുട്ടികളെയും കുറിച്ച് ആലോചിച്ചുനോക്കൂ. ദയനീയമാണ്’’– അവർ പറഞ്ഞു.
മോൺസ്റ്ററായി മോഹൻലാൽ || MONSTERS MOVIE REVIEW
https://www.facebook.com/varthatrivandrumonline/videos/430567859236651