മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ

മലയാളികളായ അധ്യാപകർ ലൈംഗികമായി പീഡിപ്പിക്കുന്നു എന്നാരോപിച്ച് ചെന്നൈ കലാക്ഷേത്ര രുക്മിണി ദേവി കോളേജ് ഓഫ് ഫൈൻ ആർട്സിലെ വിദ്യാർത്ഥികൾ സമരത്തിൽ. വിദ്യാർത്ഥികളുടെ രാപ്പകൽ പ്രതിഷേധത്തെത്തുടർന്ന് കലാക്ഷേത്ര അടുത്തമാസം ആറാം തീയതി വരെ അടച്ചു. കുറ്റാരോപിതരായ അധ്യാപകരെ പുറത്താക്കി പൊലീസ് കേസെടുക്കും വരെ സമരം തുടരുമെന്ന നിലപാടിലാണ് വിദ്യാർത്ഥികളുള്ളത്.

കലാക്ഷേത്രയിലെ അധ്യാപകരായ ഹരിപദ്മൻ, ശ്രീനാഥ്, സായികൃഷ്ണൻ, സഞ്ജിത് ലാൽ എന്നിവരെ ഉടൻ പുറത്താക്കണം എന്നാവശ്യപ്പെട്ടാണ് വിദ്യാർത്ഥികള്‍ സമരം ചെയ്യുന്നത്. ഈ നാലുപേരും മലയാളികളാണ്. അക്കാദമിക് സ്കോർ കുറയ്ക്കുമെന്നതടക്കം ഭീഷണിപ്പെടുത്തി കലാപരിശീലന സമയത്തും മറ്റ് പാഠ്യപ്രവർത്തനങ്ങൾക്കിടയിലും കുട്ടികളെ ലൈംഗികമായി പതിവായി ഉപദ്രവിക്കുന്നുവെന്നാണ് പരാതി. ഇരകളായവരിൽ ആൺകുട്ടികളും പെൺകുട്ടികളുമുണ്ടെന്നും എതിർപ്പ് പ്രകടിപ്പിക്കുന്നവരെ ഒറ്റപ്പെടുത്തി മാനസികമായ തളർത്തുന്ന തരത്തിൽ അധ്യാപകർ പെരുമാറുന്നെന്നാണ് വിദ്യാർത്ഥികൾ ആരോപിക്കുന്നത്.കഴിഞ്ഞ ഏതാനം ദിവസങ്ങളായി മറ്റ് അധ്യാപകരും പൂർവ വിദ്യാർത്ഥികളുമടക്കം സാമൂഹിക മാധ്യമങ്ങളിലൂടെ ഇക്കാര്യം വെളിപ്പെടുത്തിയിരുന്നു. പ്രായപൂർത്തി ആകാത്തവരടക്കം വിദ്യാർത്ഥികൾ സമാനമായ പരാതി ഉന്നയിച്ചിട്ടുണ്ട്. ആരോപിതർക്കെതിരെ അധികൃതർ യാതൊരു നടപടികളുമെടുക്കാത്ത സാഹചര്യത്തിലാണ് ഭീഷണി അവഗണിച്ചും വിദ്യാർത്ഥികൾ സമരം തുടങ്ങിയത്. വലിയൊരു വിഭാഗം അധ്യാപകരുടേയും പിന്തുണ ഇവർക്കുണ്ട്. എന്നാല്‍ സമരം ശക്തമായതോടെ അടുത്ത മാസം ആറ് വരെ കോളേജ് അടച്ചിടുകയാണെന്ന് പ്രിൻസിപ്പല്‍ പ്രഖ്യാപിക്കുകയായിരുന്നു.

വിദ്യാർത്ഥികൾ ഉടനടി കാമ്പസും ഹോസ്റ്റലും വിട്ടുപോകണമെന്നാണ് നിർദ്ദേശം. ഈ കാലയളവിലെ പരീക്ഷകളും മാറ്റിവച്ചു. പിന്മാറാൻ തയ്യാറാകാതെ വിദ്യാർത്ഥികൾ സമരം രാത്രി വൈകിയും സമരം തുടർന്നതോടെ വൻ പൊലീസ് സംഘമാണ് കാമ്പസിലെത്തിയത്. പരാതി പരിശോധിച്ച് നടപടിയെടുക്കുമെന്ന് ഉന്നത പൊലീസ് ഉദ്യോഗസ്ഥർ വിദ്യാർത്ഥികൾക്ക് ഉറപ്പുനൽകി. എന്നാൽ കുറ്റാരോപിതരായ നാലുപേരെയും പുറത്താക്കുകയും കേസെടുക്കുകയും ചെയ്യാതെ സമരം നിർത്തില്ലെന്നാണ് വിദ്യാർഥികൾ ആവർത്തിക്കുന്നത്.

Latest

വിമാനയാത്ര യാഥാർഥ്യം ആക്കാൻ ഇതാ ഒരു അവസരം.

നമ്മളിൽ പലരും വിമാന യാത്ര കൾ ഒരുപാട് പ്രാവശ്യം നടത്തിയിട്ടു ഉള്ളവർ...

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ ഭാര്യ

ഭർത്താവിന്റെ സുഹൃത്തായ വനിതാ എസ്‌ഐ വീട്ടില്‍ കയറി മർദ്ദിച്ചെന്ന പരാതിയുമായി എസ്‌ഐയുടെ...

എംടി വാസുദേവൻ നായര്‍ അതീവ ഗുരുതരാവസ്ഥയില്‍; ഹൃദയസ്തംഭനമെന്ന് മെഡിക്കല്‍ ബുള്ളറ്റിൻ

എംടി വാസുദേവൻ നായരുടെ ആരോഗ്യനില ഗുരുതരം. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍...

ശബരിമല ദര്‍ശനത്തിന് ശേഷം കിടന്നുറങ്ങിയ തീര്‍‌ത്ഥാടകന്റെ ശരീരത്തിലൂടെ ബസ് കയറി, ദാരുണാന്ത്യം

നിലയ്ക്കലിലെ പാർക്കിംഗ് ഏരിയയില്‍ പിന്നിലേക്കെടുത്ത ബസ് ശരീരത്തിലൂടെ കയറിയിറങ്ങി ഉറങ്ങിക്കിടന്ന...

Don't miss

വേനലവധിയിൽ പൂന്തോട്ടങ്ങളുടെ പറുദീസയായ സിംഗപ്പൂരിലേക്ക് ഒരു യാത്ര.

ആധുനിക വിസ്മയങ്ങളുടെയും സാംസ്കാരിക വൈവിധ്യത്തിന്റെയും ആകർഷകമായ അനുഭവങ്ങൾ നൽകുന്ന ഒരിടമാണ്...

യുപിഎസ്‌സി പരീക്ഷ 2024, ഓൺലൈനായി അപേക്ഷിക്കാം

2024 ലെ യുപിഎസ്‌സി സിവില്‍ സര്‍വീസ് പരീക്ഷയ്ക്ക് അപേക്ഷിക്കാം. യുപിഎസ്‌സിയുടെ ഔദ്യോഗിക...

വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്

ആറ്റിങ്ങലിൽ പുതുതായി ആരംഭിക്കുന്ന കമ്പ്യൂട്ടർ സെന്ററിലേക്ക് വനിതാ ഓഫീസ് സ്റ്റാഫിനെആവശ്യമുണ്ട്. താല്പര്യമുള്ളവർ 8848119916...

എന്യൂമറേറ്റർമാരെ തെരഞ്ഞെടുക്കുന്നു

ജില്ലയിൽ ഇൻലാൻഡ് ക്യാച്ച് അസസ്‌മെന്റ് സർവേയും മറ്റൈൻ ക്യാച്ച് അസസ്‌മെന്റ് സർവേയും...

അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം.

പെരുങ്കടവിള ഗ്രാമപഞ്ചായത്ത് പരിധിയിൽ അങ്കണവാടി വർക്കർ, ഹെൽപ്പർ തസ്തികയിൽ അഭിമുഖത്തിനായി അപേക്ഷിക്കാം....
error: Content is protected !!