ചെന്നൈ: ഡി.എം.കെ അധ്യക്ഷനായി മുഖ്യമന്ത്രി എംകെ സ്റ്റാലിനെ വീണ്ടും തെരഞ്ഞെടുത്തു. ചെന്നൈയിൽ ചേർന്ന പാർട്ടി കൗൺസിൽ യോഗമാണ് എതിരില്ലാതെ സ്റ്റാലിനെ തെരഞ്ഞെടുത്തത്.എംപി കനിമൊഴിയെ ഡെപ്യൂട്ടി ജനറൽ സെക്രട്ടറിയായും തെരഞ്ഞെടുത്തു.പത്രികാ സമർപ്പണത്തിന് മുന്നോടിയായി പിതാവും ഡിഎംകെ മുൻ അധ്യക്ഷനുമായ എം കരുണാനിധിയുടെ ഗോപാലപുരത്തെ വസതിയിൽ എത്തിയ സ്റ്റാലിൻ അദ്ദേഹത്തിന്റെ ഛായാചിത്രത്തിൽ പുഷ്പാർച്ചന നടത്തി.കരുണാനിധിയുടെ മറീനയിലെ സ്മാരകവും സ്റ്റാലിൻ സന്ദർശിച്ചിരുന്നു. കരുണാനിധിയുടെ മരണത്ത തുടർന്ന് 2018 ഓഗസ്റ്റ് 28നാണ് സ്റ്റാലിൻ ഡിഎംകെയുടെ അധ്യക്ഷനായത്.
iphone 14 Pro Max || Review || CITY MOBILES ATTINGAL
https://www.facebook.com/varthatrivandrumonline/videos/747556379669881